HomeNewsKeralaസംസ്ഥാനത്ത്127 പേര്‍ക്കു കൂടി കോവിഡ്-19; ഒരു ദിവസത്തെ ഏറ്റവും ഉയർന്ന സംഖ്യ

സംസ്ഥാനത്ത്127 പേര്‍ക്കു കൂടി കോവിഡ്-19; ഒരു ദിവസത്തെ ഏറ്റവും ഉയർന്ന സംഖ്യ



തിരുവനന്തപുരം: സംസ്ഥാനത്ത്127 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

Also Read / ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ മാറ്റി; നിയന്ത്രങ്ങൾ മാത്രം

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്, മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്ന 36 പേര്‍ക്കും, സമ്പര്‍ക്കം വഴി 3 പേര്‍ക്കും, ഒരു ആരോഗ്യ പ്രവര്‍ത്തകനും ആണ് രോഗം സ്ഥിരീകരിച്ചത്.



മഹാരാഷ്ട്രയിൽ നിന്നെത്തിയ 15 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹി- 9. തമിഴ്നാട്- 5, യുപി, കർണാടക- രണ്ട് വീതം, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്- ഓരോന്ന് വീത, എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ നിന്ന് എത്തിയവരുടെ കണക്ക്. കൊല്ലം ജില്ലയിൽ 24 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട്- 23, പത്തനംതിട്ട- 17, കോഴിക്കോട്- 12, എറണാകുളം- 3, കോട്ടയം- 11, കാസർഗോഡ്- 7, തൃശൂർ- 6, മലപ്പുറം- 5, വയനാട്-5, തിരുവനതപുരം- 5, കണ്ണൂർ, ആലപ്പുഴ- 4 വീതം. ഇടുക്കി-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -