Kerala

കേരളത്തിൽ ഇന്ന് 91 പേർക്ക് കൂടി കോവിഡ്; പുതുതായി 6 ഹോട്ട് സ്‌പോട്ടുകൾ കൂടി

Corona-virus-indai-top-news-updates

കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നും ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്‌നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരണമടഞ്ഞു. മേയ് 16ന് മാലിദ്വീപില്‍ നിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. വൃക്ക സ്തംഭനത്തെ തുടര്‍ന്ന് ഹീമോ ഡയാലിസിസിലും ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലുമായിരുന്ന ഇദ്ദേഹം ഇന്നുച്ചയ്ക്ക് 1 മണിക്ക് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. ഇതോടെ 16 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂര്‍ (കാസര്‍ഗോഡ് സ്വദേശികള്‍) ജില്ലകളില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 814 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 49,065 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,23,029 പേരും റെയില്‍വേ വഴി 19,648 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,93,363 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,078 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,95,307 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1771 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 211 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3827 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 85,676 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 82,362 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,357 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 21,110 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 5,923 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,13,956 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 150 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

You may also like

foodpoison kozhikodu 1
Kerala

കോഴിക്കോട് ഭക്ഷ്യ വിഷബാധ; നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് ...
Sister Abhaya Case Petition filled in High Court by Adv. B. Raman Pillai
Kerala

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ഹൈക്കോടതിയിൽ ഹർജിയുമായി അഡ്വ. ബി. രാമൻപിള്ള

അഭയക്കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള മുഖേന അപ്പീൽ നൽകി പ്രതിയായ ...
Janani Suraksha Yojana to reduce maternal and infant mortality
Kerala

മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ ജനനി സുരക്ഷ യോജന

പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ പ്രസവം ആശുപത്രിയിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സഹായ പദ്ധതിയാണ് ജനനി ...
operation screen kerala motor vehicle
Kerala

ഓപ്പറേഷൻ സ്‌ക്രീൻ; മുന്നൂറോളം വാഹനങ്ങൾക്ക് പിഴ ചുമത്തി

കോടതി ഉത്തരവുണ്ടായിട്ടും കൂളിംഗ് പേപ്പറും കർട്ടനുമിട്ട് ചീറിപ്പായുന്ന വാഹനങ്ങൾക്കെതിരെ വ്യാപക നടപടി. കാഴ്ച മറയ്ക്കുന്ന കൂളിംഗ് ...

More in:Kerala

v muraleedharan talked about kerala budget
Kerala

ജനാധിപത്യ പ്രക്രിയയയെ വെല്ലുവിളിക്കുന്ന ബഡ്‌ജറ്റ്‌ | V Muraleedharan over Kerala Budget

കാലാവധിയില്ലാത്ത സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഒരു സമീപനമാണ് ബഡ്ജറ്റിന്റെ  കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ...
kerala-budget-2021-latest-updates-news
Kerala

ക്ഷേമവും വികസനവും മുൻനിർത്തി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബഡ്‌ജറ്റ്‌ | Kerala Budget 2021

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനക്ഷേമ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ ബജറ്റ്. സർക്കാർ ജീവനക്കാരുടെ ...
covid vaccination kerala news
Kerala

കോവിഡ് വാക്‌സിനേഷന് വിപുലമായ സജ്ജീകരണങ്ങള്‍ എന്ന് മന്ത്രി

കോവിഡ് വാക്‌സിനേഷന്‍ വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ...

Comments are closed.