HomeNewsKeralaകേരളത്തിൽ ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.

കേരളത്തിൽ ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.

kk_shailaja1200


കേരളത്തിൽ ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്നും (യുഎഇ-12, ഒമാന്‍-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1) 25 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 359 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

മഹാരാഷ്ട്ര -17, തമിഴ്‌നാട് -4, ഡല്‍ഹി-2, കര്‍ണാടക-2 ജില്ലകളിൽ നിന്നും വന്നവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും, കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ റിമാൻഡ് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.

കാസര്‍ഗോഡ് ജില്ലയില്‍ 14, കണ്ണൂര്‍ ജില്ലയില്‍ 10, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 3 പേര്‍ക്കും വീതവും, കൊല്ലം, കോട്ടയം ജില്ലകളില്‍ 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.



Also Read | കൊറോണ ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ പത്താം സ്ഥാനത്ത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ആറ് പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള രണ്ട് പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 532 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -