- Advertisement -spot_img
HomeNewsKeralaഓണക്കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം; നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി

ഓണക്കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം; നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി

- Advertisement -spot_img

Coronavirus Protocol in Onam Season at Kerala / കൊറോണവൈറസ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊറോണവൈറസ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ഓണഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും, മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ചു. പൊതുയിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പ് വരുത്തണം.

Also Read | എന്താണ് ആന്റിജൻ, ആന്റിബോഡി, പി.സി.ആർ ടെസ്റ്റ് ? | What is Antigens-Antibody-PCR Test

കടകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ തുറക്കാം. പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളും ഓണസദ്യയും പാടില്ല. അടഞ്ഞുകിടക്കുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും അണുമുക്തമാക്കി കൊറോണവൈറസ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാനുള്ള അനുമതി നല്‍കും. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം.

ഓണക്കാലത്ത് സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്നവർക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും ടെസ്റ്റ് നടത്താനും ആരോഗ്യവകുപ്പ് തയാറാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനു മുന്‍പ് കോവിഡ് ടെസ്റ്റ് നടത്തണമെന്ന ചില ജില്ലകളിലെ നിബന്ധന ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Coronavirus Protocol in Onam Season at Kerala. Celebrations and Onam feasts are not allowed in public places: Pinarayi Vijayan Chief Minister

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img