HomeNewsKeralaകൊറോണ വൈറസ്: രോഗികളുടെ എണ്ണതിൽ വീണ്ടും വർദ്ധനവ്. ഇന്ന് 141 പേർക്ക് രോഗം സ്ഥിരീകരിച്ചു

കൊറോണ വൈറസ്: രോഗികളുടെ എണ്ണതിൽ വീണ്ടും വർദ്ധനവ്. ഇന്ന് 141 പേർക്ക് രോഗം സ്ഥിരീകരിച്ചു



തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 79 പേര്‍ വിദേശത്ത് നിന്ന് വന്നവരും. 52 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വനവരുമാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ്‌ രോഗം പകര്‍ന്നത്. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്‌ 27, പത്തനംതിട്ട 27, ആലപ്പുഴ 19, തൃശൂര്‍ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട് 6, കണ്ണൂര്‍ 6, കൊല്ലം 4, തിരുവനന്തപുരം 4, വയനാട് 2, എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്.



Also Read / സമൂഹവ്യാപന ആശങ്ക; തിരുവനന്തപുരം നഗരത്തിൽ ലോക്ക് ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ

ഇതുവരെ 3451 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1620 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 150196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2206 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 275 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also Read / ആരാണ് വാരിയൻ കുന്നൻ; അധികമാരും അറിയാത്ത കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -