HomeNewsKeralaതിരുവനന്തപുരത്ത് സ്ഥിതി ആശങ്കാജനകം, ഇന്ന് 105 പേർക്ക് സമ്പർക്കത്തിലൂടെ | Coronavirus Trivandrum Today Updates

തിരുവനന്തപുരത്ത് സ്ഥിതി ആശങ്കാജനകം, ഇന്ന് 105 പേർക്ക് സമ്പർക്കത്തിലൂടെ | Coronavirus Trivandrum Today Updates



Coronavirus Trivandrum Today Updates / തിരുവനന്തപുരത്ത് സ്ഥിതി ആശങ്കജനകം ഇന്ന് 105 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

“തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കേണ്ടി വന്നത് രോഗവ്യാപനം പരിധി വിടുന്ന ഘട്ടത്തിലാണ്. തിരുവനന്തപുരം ജില്ലയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യുന്നത് മാർച്ച് 11 ആയിരുന്നു, എന്നാൽ ജൂലൈ 9 ആയപ്പോൾ 489 കേസുകൾ ആയി”.

Also Read / കേരളവും ആശങ്കയിൽ സമ്പർക്കരോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിൽ | Coronavirus Kerala Live Update



“215 പേർ വിദേശത്ത്, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്, 266 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കം മൂലം. ഇന്ന് മാത്രം 129 പേര് അതിൽ 105 പേർ സമ്പർക്കം മൂലമാണ് വൈറസ് ബാധിച്ചത്” – മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരത്ത് മാണിക്യവിളാകം, പുത്തൻപള്ളി തുടങ്ങിയ പ്രദേശത്താണ് പ്രധാനപ്പെട്ട ക്ലൈസ്റ്റർ രൂപപ്പെട്ടിരിക്കുന്നത്. അവിടെ രോഗവ്യാപനത്തിന് കാരണമായ കേസ് രൂപപ്പെട്ടത് കന്യാകുമാരി ഹാർബർ മത്സ്യ വ്യാപാരികൾ മത്സ്യ കച്ചവടം നടത്താൻ കുമരിച്ചന്തയിൽ എത്തിയപ്പോൾ ആണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read / ഇന്ന് 416 പേർക്ക് കോവിഡ്: ഒരു ദിവസത്തെ ഏറ്റവും വലിയ വർദ്ധന | Highest Number Covid Cases Kerala Today

തിരുവനന്തപുരം ജില്ലയിൽ 450 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. 14415 പേർ നിരീക്ഷണത്തിൽ ഉണ്ട് അതിൽ 472 പേർ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലുമാണ്. ഇന്ന് 144 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

hourly-malayalam-telegram-channel
Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -