HomeNewsKeralaCoronavirus Trivandrum Today | ക്വറന്റീനിൽ ആയിരുന്ന 2 പേർ ചാടിപ്പോയി; തലസ്ഥാനം അതീവ ജാഗ്രതയിൽ

Coronavirus Trivandrum Today | ക്വറന്റീനിൽ ആയിരുന്ന 2 പേർ ചാടിപ്പോയി; തലസ്ഥാനം അതീവ ജാഗ്രതയിൽ



തിരുവനന്തപുരം: Coronavirus Trivandrum Today / വര്‍ക്കലയില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 2 പ്രതികള്‍ ചാടിപ്പോയി. ക്വാറന്റീനില്‍ നിന്നാണ് പ്രതികള്‍ ചാടിപ്പോയത്. നിലവിൽ തലസ്ഥാനം അതീവ ജാഗ്രതയിൽ ആണ്.

ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് സമ്പർക്ക കേസുകളെ തുടര്‍ന്ന് തിരുവനന്തപുരത്ത് അതീവ ജാഗ്രത തുടരുന്നു. വെള്ളനാട് പഞ്ചായത്തിലെ, വെള്ളനാട് ടൗണും വാര്‍ഡും, കണ്ണമ്പള്ളി വാർഡു, തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണിലാണ്.

സാഫല്യം ഷോപ്പിങ് കോംപ്ലക്സും, പാളയം മാര്‍ക്കറ്റും നേരത്തെ കണ്ടെയിന്‍മെന്റ് സോണായിരുന്നു. അയ്യങ്കാളി ഹാളും ജൂബിലി മിഷന്‍ ഹോസ്പിറ്റലിന്റെ പരിസരവുമാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. ഈ പ്രദേശങ്ങളിലെല്ലാം കനത്ത ജാഗ്രത വേണമെന്നാണ് നഗരസഭയും ജില്ലാ ഭരണകൂടവും പറയുന്നത്.



Also Read / Free Doctor Consultation Kerala | ഇനി വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാം

സാഫല്യം ഷോപ്പിങ് കോംപ്ലക്സിലെ ജീവനക്കാരന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു പുറമെ ഫുഡ് ഡെലിവറി ബോയ്ക്ക് കോവിഡ്‌ സ്ഥിരീകരിച്ചത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ക്വാറന്റീനിലുള്ളവര്‍ക്ക്‌ ഭക്ഷണ വിതരണം നല്‍കുന്നതിനിടെയാവാം രോഗബാധിതനായതെന്നാണ്‌ അധികൃതരുടെ നിഗമനം.

പൂന്തുറ ബീമാ പള്ളി മേഖലകളും അതീവ ജാഗ്രത പുലർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇവിടെ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു പ്രവര്‍ത്തിക്കും.

Also Read / കേരളത്തിൽ അടുത്ത 3 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സമ്പർക്കത്തിലൂടെ രോഗികളുടെ എണ്ണം വർധിക്കുന്നതും, ഉറവിടം കണ്ടെത്താനാകാത്തതുമാണ് തലസ്ഥാനത്തെ നിലവിലെ ഏറ്റവും വലിയ ആശങ്ക. കഴിഞ്ഞ ദിവസം 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ നാല് പേര്‍ക്ക് സമ്പർക്കത്തിലൂടെയായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇവരുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -