HomeNewsKeralaസംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണവൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണവൈറസ് സ്ഥിരീകരിച്ചു

covid kerala new updates live report


തിരുവനന്തപുരം: ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണവൈറസ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയാണ് അറിയിച്ചത്. മലപ്പുറം ജില്ലയില്ലുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിത്.

Also Read | ജാമ്യമില്ലാതെ മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പ: കേന്ദ്രമന്ത്രി

രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ വിദേശത്ത് നിന്നും വന്നവരും, 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നവരുമാണ്. ബാക്കി 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകർന്നത്. ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിൽ നിന്നാണ് വയനാട് ജില്ലയില്‍ ഉള്ള രണ്ടു പേര്‍ക്ക് രോഗമുണ്ടായത്.



ഇതേ ട്രക്ക് ഡ്രൈവറിൽ നിന്നും മലപ്പുറം, കണ്ണൂര്‍ ജില്ലയില്‍ നിന്നും വയനാടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.

Also Read | സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചു. പുതുക്കിയ മദ്യ വിലവിവര പട്ടിക പുറത്ത് വിട്ട് ബിവറേജസ്

490 പേർ ഇതുവരെ രോഗമുക്തി നേടി. 41 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. വിവിധ ജില്ലകളിലായി 33,953 പേര്‍ വീടുകളിലും, 494 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 168 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -