- Advertisement -spot_img
HomeNewsKeralaബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച്ച കരയിലേക്കെത്തും

ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച്ച കരയിലേക്കെത്തും

- Advertisement -spot_img

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ കേരള തീരത്ത് എത്തും. നാല് ജില്ലകളെ നേരിട്ട് ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ ജില്ലകളിൽ അതിജാഗ്രതാ നിർദേശം നൽകി. മണിക്കൂറിൽ 65 മുതൽ 85 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശ്രീലങ്കൻ തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച പുലർച്ചയോടെ ബുറെവി കന്യാകുമാരി തീരത്തെത്തും. തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും അതിതീവ്ര മഴയുണ്ടാകും.

Cyclone Burevi to land in friday morning at kanyakumari 2

പുതുചേരി, കാരയ്ക്കൽ മേഖലയിലായിരിക്കും കാറ്റ് തീരം തൊടുന്നത്. പുതുച്ചേരി, കാരയ്ക്കൽ മേഖലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരത്തും ലക്ഷദ്വീപിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

News Summary: Cyclone Burevi to land in friday morning at kanyakumari, warning issued for southern Tamil Nadu and Kerala coasts. Heavy rainfall is expected at south Tamil Nadu and south Kerala.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img