HomeNewsKeralaകേരളത്തിൽ ചൊവ്വാഴ്ച മുതൽ അതി ശക്തമായ മഴ | Heavy rain in Kerala, flood...

കേരളത്തിൽ ചൊവ്വാഴ്ച മുതൽ അതി ശക്തമായ മഴ | Heavy rain in Kerala, flood alert



Heavy rain in Kerala, flood alert / തുടർച്ചയായ മൂന്നാം വർഷവും ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് പ്രവചനം. മഴ ശക്തമായാൽ വീണ്ടും കേരളത്തിൽ പ്രളയത്തിന് സാധ്യതയെന്നും മുന്നറിയിപ്പ് നൽകുന്നു. 2018 ൽ 822 mm ആയിരുന്നു കേരളത്തിൽ ലഭിച്ച മഴ. 2019 ൽ 951 mm മഴ ലഭിച്ചു. സാധാരണ 420 mm ശരാശരി മഴ ലഭിക്കുന്നിടത്താണ് ഇത്രയും മഴയുണ്ടായത്.

കഴിഞ്ഞ 2 വർഷവും ജൂൺ ജൂലൈ മാസത്തിൽ താരതമ്യേന മഴ കുറവായിരുന്നു. എന്നാൽ, മുൻ വർഷങ്ങളെപ്പോലെ ഓഗസ്റ്റ് മാസത്തോടെ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഈ മാസം കേരളത്തിൽ ശരാശരിയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും മുന്നറിയിപ്പ് നൽകുന്നു.

മഴയ്ക്ക് മുൻപ് ശക്തമായ മുന്നൊരുക്കങ്ങൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദേശം നൽകി. കേരളത്തിലെ 9 ജില്ലകളിൽ ജാഗ്രത നിർദ്ദേശം നൽകുന്നുണ്ട്. മലയോര മേഖലകളിൽ ആണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.



ചൊവ്വാഴ്ച്ചയോടെ ബംഗാൾ ഉൾക്കടലിൽ എത്തുന്ന ന്യൂനമർദ്ദം ഓഡീഷ തീരം വഴി കരയിലേക്ക് എത്തുകയും ഗുജറാത്ത് വരെ സഞ്ചരിക്കാനുമാണ് സാധ്യത. ഇത് കേരളത്തിലും തമിഴ്നാട്ടിലും മഴ ശക്തമാകാൻ കാരണമാകും. പശ്ചിമഘട്ട മേഖലയിൽ അതിശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ട്.

നാളെ മുതൽ ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 5 മുതൽ 8 വരെ ശക്തമായ മഴ ലഭിച്ചേക്കും. ഈ നാല് ദിവസം അതീവ ജാഗ്രത ആവശ്യമാണ്.

Heavy rain in Kerala, flood alert: Heavy rains are forecast in Kerala for the third consecutive year in August. Extreme levels of flood danger were announced in Kerala today.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -