HomeNewsKerala24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കും

24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കും

- Advertisement -spot_img

Heavy rain in Kerala in next 24 hours / പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കുമെന്ന് കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴക്ക് സാധ്യത

ഇടുക്കിയിലെ (Idukki) ഹൈറേഞ്ച് മേഖലയിൽ ഇന്നലെ രാത്രി മുതൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മരങ്ങൾ കടപുഴകി വീണതോടെ വൈദ്യുതി ബന്ധം പലയിടങ്ങളിലും തകരാറിലായി. കേരളത്തിന്റെ മലയോര മേഖലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്ര നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കല്ലാർകുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. പെരിയാർ, മുതിരപ്പുഴയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്. കല്ലാർകുട്ടി ഡാമിന്റെ 2 ഷട്ടറുകൾ കൂട തുറക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്ലാംബ ഡാമിന്റെ ഷട്ടറുകളും ഘട്ടം ഘട്ടമായി തുറക്കും.

പാലക്കാട് ജില്ലയിലും ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ്. അട്ടപ്പാടിയിൽ ഭവാനിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ താവളത്ത് നിന്ന് മുള്ളിയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. നിലവിൽ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Heavy rain in Kerala in next 24 hours. Orange and Yellow alert in some districts of Kerala

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img