- Advertisement -spot_img
HomeNewsKeralaപമ്പ ഡാം തുറക്കും; റാന്നിയിൽ വെള്ളം കയറും, നിർദ്ദേശം

പമ്പ ഡാം തുറക്കും; റാന്നിയിൽ വെള്ളം കയറും, നിർദ്ദേശം

- Advertisement -spot_img

Heavy rain in kerala Pampa Dam shutters open soon / പമ്പാ ഡാം അരമണിക്കൂറിനുള്ളിൽ തുറക്കുമെന്ന് അറിയിപ്പ്. ഇതോടെ പമ്പയിൽ 40സെന്റി മീറ്റർ വെള്ളം ഉയരും. പമ്പാ നദീതീരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം അറിയിച്ചു.

അണക്കെട്ടിന്റെ ആറ് ഷട്ടറുകളും രണ്ട് അടി വീതം തുറക്കും. സെക്കൻഡിൽ 82 ക്യുബിക് മീറ്റർ വെള്ളമാണ് ഡാമിൽ നിന്ന് ഒഴുകിയെത്തുന്നത്. 9 മണിക്കൂർ സമയം ഷട്ടറുകൾ തുറന്നു വയ്ക്കും. 982 മീറ്ററിൽ ജലം ക്രമീകരിക്കും.

അണക്കെട്ടിൽ വെള്ളം തുറന്നുവിട്ട് അഞ്ച് മണിയോടെ വെള്ളം റാന്നിയിൽ എത്തുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ് പറഞ്ഞു. അതുകൊണ്ട് തന്നെ ജനങ്ങളോട് ജാഗ്രത പാലിക്കാനും കളക്ടർ പിബി നൂഹ് അറിയിച്ചു.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img