HomeNewsKeralaകനത്ത മഴ മണിയാർ ഡാമിൻറെ 5 ഷട്ടറുകൾ തുറന്നു | Maniyar Dam 5 Shutters...

കനത്ത മഴ മണിയാർ ഡാമിൻറെ 5 ഷട്ടറുകൾ തുറന്നു | Maniyar Dam 5 Shutters Opened



Maniyar Dam 5 Shutters Opened / മണിയാര്‍ ഡാമിന്റെ 5 ഷട്ടറുകള്‍  20 സെന്റിമീറ്റര്‍ വീതം ബുധനാഴ്ച ഉച്ചയ്ക്ക് 12.10ന് തുറന്നു. സ്പില്‍ വേയിലൂടെ വരുന്ന ജലത്തിന്റെ അളവ് 67 ക്യൂമെക്സ് മാത്രമാണ്. ആയതിനാല്‍ കക്കാട്ടാറിന്റെ റാന്നി പെരുനാട് ഭാഗങ്ങളില്‍  60 സെന്റിമീറ്റര്‍ വരെയും പമ്പയാറില്‍  വടശേരിക്കര ഭാഗം വരെ 40 സെന്റിമീറ്റര്‍ വരെയും ,കോഴഞ്ചേരി ഭാഗം വരെ 20 സെന്റിമീറ്റര്‍ വരെയും ജലനിരപ്പ് ഉയരുന്നതിന് സാധ്യത ഉണ്ട്.

ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും  തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയുടെ പല പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

Maniyar Dam 5 Shutters Opened and Heavy Rains Continues in Pathanamthitta.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -