HomeNewsKeralaശക്തമായ മഴ കോട്ടയത്ത് കിണർ ഇടിഞ്ഞുതാഴ്ന്നു

ശക്തമായ മഴ കോട്ടയത്ത് കിണർ ഇടിഞ്ഞുതാഴ്ന്നു



Heavy rains cause well in Kottayam to collapse / ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ പനച്ചിപ്പാറ മണ്ഡപത്തിപ്പാറ ഭാഗത്ത് കിണര്‍ ഇടിഞ്ഞു താഴ്ന്നു. പത്തു അടിയോളമാണ് താഴ്ന്നത്. കിണര്‍ വീടിന്റെ തറയോട് ചേര്‍ന്ന് താഴ്ന്നതുമൂലം വീടും അപകടാവസ്ഥയിലാണ്. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ ആണ് കിണർ ഇടിഞ്ഞു താഴ്ന്നത്.

Also Read | 7 ജില്ലകളിൽ റെഡ് അലേർട്ട് അതീവ ജാഗ്രത നിർദ്ദേശം

മീനച്ചിലാർ കരകവിഞ്ഞുഴുകുകയാണ്, കോട്ടയം ജില്ലയുടെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. മീനച്ചിലാറ്റിലും മണിമലയാറിലും മുവാറ്റുപുഴയാറിലും ജലനിരപ്പ് ഉയര്‍ന്ന് കോട്ടയത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ജലഭീതിയില്‍. കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കുമരകം, തിരുവാര്‍പ്പ്, വൈക്കം, ചങ്ങനാശ്ശേരി മേഖലകളിലെല്ലാം വെള്ളം കയറി. കോട്ടയം പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി.



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -