- Advertisement -spot_img
HomeNewsKeralaഉംപുന്‍ ചുഴലിക്കാറ്റ് കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ഉംപുന്‍ ചുഴലിക്കാറ്റ് കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

- Advertisement -spot_img
heavy rains in kerala odisha

ബംഗാൾ ഉൾക്കടലിൽ രൂപകൊണ്ട ചുഴലിക്കാറ്റ് അതിശക്തമായ ചുഴലികൊടുങ്കാറ്റായി മാറിയെന്ന് കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

കാറ്റിന്റെ ഭ്രമണപദം ഒഡീഷയിലേക്കാണ് അതുകൊണ്ട് കേരളത്തിൽ അമിതമായി ഇത് ബാധിക്കില്ല. എന്നാൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്ര മുന്നറിയിപ്പ് നൽകുന്നു.

ഒഡീഷയിലെ വടക്കൻ മേഖലയിൽ ഇത് വൻ നാശം വിതയ്ക്കും.കഠിനമായ ചുഴലി കൊടുങ്കാറ്റായി മെയ് 20-ന് ഉച്ചക്കശേഷം ഉംപുന്‍ പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തെ ദിഘ, ഹതിയ ദ്വീപുകള്‍ക്കിടയിലൂടെ കടക്കുമെന്ന് ഐ.എം.ഡി. അറിയിച്ചു.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തീരപ്രദേശങ്ങളില്‍നിന്നു ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി സേനയെ വിന്യസിച്ചു. മത്സ്യ ബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വേനല്മഴയോട് അനുബന്ധിച്ച് ശക്തമായ മഴയും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന ശക്തമായ കാറ്റും (gusty winds, മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയിൽ) ഇടിമിന്നലും മെയ് 21 വരെ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img