HomeNewsKeralaകരിപ്പൂരിലേത് വൻ ദുരന്തം; മരണം 10 ആയി

കരിപ്പൂരിലേത് വൻ ദുരന്തം; മരണം 10 ആയി



Karipur Air India Plane Crash 6 Dead / കരിപ്പൂർ വിമാന അപകടം വൻ ദുരന്തം ആയി മാറുകയാണ്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തെന്നിമാറി ആഴത്തിലേക്ക് പതിച്ചു. ഇപ്പോൾ മരണം 10 ആയതായി സ്ഥിരീകരിച്ചു. നിരവധി പേർ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതായി റിപ്പോർട്ടുകൾ വരുന്നു. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ് ഇനിയും മരണ സംഖ്യ ഉയരുമെന്നാണ് പ്രാഥമിക നിഗമനം.

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായി – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 7.45 ഓടെയാണ് അപകടം ഉണ്ടായത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി.

Karipur Air India Plane Crash 6 Dead, more seriously injured.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -