HomeNewsKeralaശ്രീധന്യ ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ; ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി സിവിൽ സർവ്വീസ്...

ശ്രീധന്യ ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ; ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി സിവിൽ സർവ്വീസ് നേടിയ .

kerala latest news kozhikkod assistant collector


2018-ൽ സിവിൽ സർവ്വീസ് പരീക്ഷ വിജയിച്ച കേരളത്തിലെ ആദിവാസി സമൂഹത്തിൽ പെട്ട ആദ്യ വ്യക്തി ആയിരുന്നു ശ്രീധന്യ (26). ഇപ്പോൾ കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ട്രെയിനിയായി ചുമതയേൽക്കാൻ പോകുകയാണ്.

വയനാട് പൊഴുതന ഇടിയംവയല്‍ സ്വദേശിയായ ശ്രീധന്യ പട്ടിക വര്‍ഗവിഭാഗത്തിലെ കുറിച്യ സമുദായാംഗമാണ്. സിവിൽ സർവ്വീസ് പരീക്ഷയിൽ ദേശീയ തലത്തിൽ നാനൂറ്റിപത്താം റാങ്ക് കരസ്ഥമാക്കിയാണ് തന്റെ ആഗ്രഹം സഭലമാക്കിയത്.

ഇപ്പോൾ ഡെറാഡൂണിൽ പരിശീലനത്തിൽ ഉള്ള ശ്രീധന്യ, കേരളത്തിൽ എത്തി രണ്ടാഴ്ച നിരീക്ഷം പൂർത്തിയാക്കിയാൽ മാത്രമേ ജോലിയിൽ പ്രവേശിക്കുവാൻ കഴിയൂ. സിവിൽ സർവ്വീസിൽ ചേരാനുള്ള തന്റെ പ്രചോദനം ആയി മാറിയ വയനാട് സബ് കളക്ടർ ശീറാം സാംബശിവ റാവോ ഇപ്പോൾ കോഴിക്കോട് ജില്ലാ കളക്ടർ ആണ്.



Also Read: സമ്പത്ത് വ്യവസ്ഥയെ സഹായിച്ചതിന് മദ്യഷാപ്പിന് പുറത്ത് ക്യൂ നിന്നവരുടെ മേൽ പുഷ്‌പ വർഷം

“ഞങ്ങൾക്ക് വളരെ അധികം അഭിമാനം തോന്നുന്നു, അവളുടെ വിജയം മറ്റുള്ളവർക്ക് പ്രചോദനം ആണ്, പ്രെത്യേകിച്ച് പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്ക്” മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വയനാട് ഗോത്ര വികസനത്തിന്റെ ഭാഗമായി പ്രോജക്ട് അസിസ്റ്റന്റായി ജോലി ചെയ്ത സമയത്ത് അന്നത്തെ മാനന്തവാടി സബ്കലക്ടർ ആയിരുന്നു സാംബശിവ. അദ്ദേഹത്തിന് ജനങ്ങളിൽ നിന്നും കിട്ടിയ ആദരവും ബഹുമാനവും ആണ് ശ്രീധന്യയെ സിവിൽ സർവീസിൽ ചേരുന്നത് പ്രചോദനം ആയത്.


Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -