HomeNewsKeralaKerala, Lowest child death rate in India | രാജ്യത്തിന് മാതൃകയായി കേരളം: ശിശുമരണ...

Kerala, Lowest child death rate in India | രാജ്യത്തിന് മാതൃകയായി കേരളം: ശിശുമരണ നിരക്ക്…



ന്യൂഡൽഹി: Kerala, Lowest child death rate in India / ശിശു മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം. കേരളത്തിൽ 1000ത്തിൽ ഏഴ്​ കുട്ടികൾ മാത്രമാണ്​ മരണമടയുന്നത്​.

രാജ്യത്ത്​ ശിശുമരണനിരക്കിൽ ഏറ്റവും മുമ്പിലുള്ള സംസ്ഥാനം മധ്യപ്രദേശ്​ ആണ്. 1000 കുട്ടികൾ ജനിക്കു​മ്പാൾ 48 പേരാണ്​ മധ്യപ്രദേശിൽ മരണമടയുന്നത്​. 2018ലെ കണക്കുകൾ അടിസ്ഥാനമാക്കി സെൻസസ്​ കമീഷണറാണ്​ റിപ്പോർട്ട് പുറത്തുവിട്ടത്​​.

ഏറ്റവും കൂടുതൽ ജനനനിരക്കുള്ള സംസ്ഥാനം ബിഹാറും ഏറ്റവും കുറവ്​ ജനനനിരക്കുള്ള സംസ്ഥാനം ആൻഡമാൻ നിക്കോബാർ ദ്വീപുകളുമാണ്​. പുതിയ കണക്കുകൾ പ്രകാരം 1,000 ആൺകുട്ടികൾക്ക്​ 899 പെൺകുട്ടികൾ എന്ന കണക്കിലാണ്​ ദേശീയ ലിംഗാനുപാതമുള്ളത്​.



ദേശീയതലത്തിൽ 2013ൽ ആയിരത്തിൽ 40 കുട്ടികൾ മരിക്കുന്നത് ആയാണ് കണക്കുകൾ സൂചിപ്പിച്ചിരുന്നത്, എന്നാൽ​ 2018ൽ 32 ആയി കുറഞ്ഞിട്ടുണ്ട്​. ശിശുമരണനിരക്കിലുള്ള കു​റവ്​ ദൃശ്യമാകുന്നത്​ നേരിയതോതിലാണെന്നത്​ ഈ മേഖലയിൽ അടിയന്തരമായി ശ്രദ്ധ ചെലുത്തേണ്ടതിൻെറ ആവശ്യകത വ്യക്തമാക്കുന്നു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -