HomeNewsKeralaKerala Plustwo Result | ഹയർ സെക്കൻഡറി പരീക്ഷാ ഫലം 85.13% വിജയം; ഏറ്റവും കൂടുതൽ...

Kerala Plustwo Result | ഹയർ സെക്കൻഡറി പരീക്ഷാ ഫലം 85.13% വിജയം; ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളം ജില്ലയിൽ



Kerala Plustwo Result / സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 85.13 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 84.33 ആയിരുന്നു. വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. പരീക്ഷ എഴുതിയ 3,75655 പേരിൽ 3,19782 പേർ ഉപരിപഠനത്തിന് അർഹത നേടി.

ഏറ്റവും കൂടുതൽ വിജയശതമാനം രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. 89.02 ആണ് എറണാകുളം ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറഞ്ഞ വിജയശതമാനം കാസർഗോഡ് ജില്ലയിലാണ്. കാസർഗോഡ് 78.68 ആണ് വിജയശതമാനം.

ഇത്തവണ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത് 114 സ്‌കൂളുകളാണ്. ഇത്തവണത്തെ സയൻസ് വിഭാഗം വിജയശതമാനം 88.62 ആണ്. ഹ്യുമാനിറ്റീസ് വിഭാഗം 77.76 ഉം കൊമേഴ്‌സ് വിഭാഗം 84.52 ഉം ശതമാനം വിജയം സ്വന്തമാക്കി.



ഫലം അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാം

http://keralaresults.nic.in/

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -