HomeNewsKeralaകോവിഡ് വാക്‌സിനേഷന് വിപുലമായ സജ്ജീകരണങ്ങള്‍ എന്ന് മന്ത്രി

കോവിഡ് വാക്‌സിനേഷന് വിപുലമായ സജ്ജീകരണങ്ങള്‍ എന്ന് മന്ത്രി



കോവിഡ് വാക്‌സിനേഷന്‍ വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് കോവിഡ് വാക്‌സിനേഷനായി ലോഞ്ചിംഗ് സമയത്ത് സജ്ജമാക്കുന്നത്. പിന്നീട് കൂടുതല്‍ കേന്ദ്രങ്ങളുണ്ടാകും. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കേന്ദ്രങ്ങള്‍ (12). തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതം. ബാക്കി ജില്ലകളില്‍ 9 വീതവും.

സര്‍ക്കാര്‍ മേഖലയിലെ അലോപ്പതി,ആയുഷ്, സ്വകാര്യ ആശുപത്രികളുള്‍പ്പെടെ എല്ലാത്തരം സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തും. ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരെല്ലാം ചേര്‍ന്ന് വാക്‌സിന്‍ നല്‍കും.ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും.

Also Read | ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണം; സർക്കാരിന് കത്തയച്ച് കമൽ



വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സജ്ജീകരണങ്ങള്‍. കോള്‍ഡ് സ്റ്റോറേജ് ശൃംഖല പൂര്‍ണസജ്ജമാണ്. കേടുപാട് സംഭവിച്ചാല്‍ പകരം സംവിധാനവും ഏര്‍പ്പെടുത്തും. വാക്‌സിനേഷനായി ഇതുവരെ 3,58,574 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,68,685 പേരും സ്വകാര്യ മേഖലയിലെ 1,89,889 പേരും. സംസ്ഥാനത്ത് 52 കേന്ദ്രങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായി ഡ്രൈ റണ്‍ നടത്തി.

News Summary: Kerala Ready to Start Covid Vaccination. Read more News. Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -