HomeNewsKeralaകേരളത്തിൽ നാളെ മുതൽ ദീർഘദൂര കെഎസ്ആർടിസി ബസുകൾ സർവീസ് | KSRTC long-distance services to...

കേരളത്തിൽ നാളെ മുതൽ ദീർഘദൂര കെഎസ്ആർടിസി ബസുകൾ സർവീസ് | KSRTC long-distance services to resume



KSRTC long-distance services to resume / സംസ്ഥാനത്ത് നാളെ മുതൽ ദീർഘദൂര കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. 206 ദീർഘദൂര സർവീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സർവീസ്. എന്നാൽ അന്യ സംസ്ഥാനത്തേക്ക് ഇപ്പോൾ യാത്ര ഉണ്ടാവില്ല. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സർവീസുകൾ നടത്തുകയെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്ത് ദീർഘദൂര സർവീസുകൾ നിർത്തിവച്ചത്. യാത്രക്കാർ പൊതുഗതാഗതത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിൽ കൂടിയും കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനിച്ചത്.

Also Read / ഡി.വൈ.എഫ്.ഐ. നേതാവിന്റെ കല്യാണത്തിൽ പങ്കെടുത്തത് 650 ലധികം പേർ, 2 പേർക്ക് കോവിഡ് | Coronavirus Trivandrum



കോവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകില്ലയെന്നും പകരം തിരുവനന്തപുരത്തെ ആനയറയിൽ നിന്നാകും താൽക്കാലിക സംവിധാനം ഉണ്ടാവുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോവിഡ് വ്യാപനം മൂലം യാത്രക്കാർ ബസുകളെ ആശ്രയിക്കുക എന്ന രീതി കുറഞ്ഞു. കൂടുതൽ ആളുകൾ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിൽ കൂടിയും കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകൾക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ട് മാസത്തേക്ക് നീട്ടി നൽകിയതായും മന്ത്രി അറിയിച്ചു.

KSRTC long-distance services to resume on august 1 to all route in Kerala except containment zone.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -