HomeNewsKeralaരാജമലയിലെ ഉരുൾപൊട്ടൽ എന്നെ അത്ഭുതപ്പെടുത്തുന്നില്ല - ഗാഡ്ഗിൽ

രാജമലയിലെ ഉരുൾപൊട്ടൽ എന്നെ അത്ഭുതപ്പെടുത്തുന്നില്ല – ഗാഡ്ഗിൽ



Madhav Gadgil pointing the man maid disaster in Kerala / രാജമലയ്ക്ക് സമീപം പെട്ടിമുടിയിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ വിളിച്ചുവരുത്തിയ ദുരന്തമാണെന്നും ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ടുവച്ച ശുപാര്‍ശകള്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും പരിസ്ഥിതി ശാസ്തജ്ഞന്‍ ഡോ.മാധവ് ഗാഡ്ഗില്‍.

കേരളത്തിലെ മലയോര പ്രദേശങ്ങളില്‍ ഇന്ന് നിലനില്‍ക്കുന്ന സാഹചര്യങ്ങളാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണം എന്നദ്ദേഹം പറയുന്നു. സ്വാഭാവിക സസ്യജാലങ്ങള്‍ പ്രധാന ഘടകമായി വരുന്ന പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ മരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതും കൂടുതല്‍ മഴ ലഭിക്കുന്ന ഭൂപ്രകൃതിയും ഉരുള്‍പ്പൊട്ടല്‍ സാധ്യത കൂട്ടുന്നു.

അതീവലോല പരിസ്ഥിതി മേഖലയില്‍ ഉള്‍പ്പെടുത്തിയ പ്രദേശമാണ് രാജമല. ഉയരമുള്ള സ്ഥലങ്ങളിൽ മഴ ശക്തമാകും, കുത്തനെയുള്ള ചരിവുകളിൽ മണ്ണിടിച്ചിലിനുള്ള സാധ്യതയും കൂടും, അത്തരം മേഖലകളിൽ ശക്തമായ മഴ പെയ്താൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ട്.



കെട്ടിടങ്ങളുടെയും റോഡുകളുടെയും നിര്‍മാണം, പാറപൊട്ടിക്കല്‍, മണ്ണെടുക്കല്‍, വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഭൂമി ഇടച്ചുനിരത്തല്‍ തുടങ്ങിയവ ഉരുള്‍പൊട്ടലിലേക്ക് നയിക്കും. അതുകൊണ്ടാണ് ഇത്തരം ലോലമേഖലകളില്‍ അനധികൃത നിര്‍മാണങ്ങള്‍ ഒഴിവാക്കണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ശുപാര്‍ശചെയ്തിരുന്നത്. അത് അംഗീകരിക്കപ്പെട്ടിരുന്നുവെങ്കില്‍ 2019, 2020 വര്‍ഷങ്ങളില്‍ കേരളത്തിലണ്ടായ പ്രകൃതി ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാമായിരുന്നു.

“കഴിഞ്ഞ 9 വര്‍ഷത്തിനിടെ അത്തരം നിര്‍മാണങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്തത്. കേരളത്തിന്റെ മലയോര മേഖലകളില്‍ പാറപൊട്ടിക്കൽ വ്യാപകമാകുന്നത് ഉരുൾ പൊട്ടലിന് കാരണമാകുന്നു. ഈ സാഹചര്യത്തിൽ രാജമലയിലെ മണ്ണിടിച്ചിലിൽ അത്ഭുതം തോന്നുന്നില്ല”. – ഗാഡ്ഗില്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ തീരങ്ങള്‍ കാത്തിരിക്കുന്നത് ഇതിനുമുന്‍പ് കാണാത്ത തരത്തിലുള്ള നാശങ്ങളാണ്.

Madhav Gadgil pointing the man maid disaster in Kerala. Madhav Gadgil, the head of the Western Ghats Ecology Expert Panel.

Landslides May Have Been Less Intense if Kerala had pay attention to report

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -