HomeNewsKeralaസംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട്.

heavy rain in kerala


സംസ്ഥാനനത്തിന്റെ വിവിധ സ്ഥലങ്ങളിൽ അടുത്ത 5 ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.

ഇരുപത്തിമൂന്നാം തീയതിയും, ഇരുപത്തിയേഴാം തീയതിയും കോട്ടയം, ഇടുക്കി ജില്ലകളിലും, ഇരുപത്തിനാലാം തീയതി മലപ്പുറം, വയനാട് ജില്ലകളിലും, ഇരുപത്തിയഞ്ചാം തീയതി ഇടുക്കിയിലും, ഇരുപത്തിയാറാം തീയതി തൃശൂർ, ഇടുക്കി ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് 23 മുതൽ 27 വരെ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് അറിയിച്ചത്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെയാണ് ഇടിമിന്നലിന് സാധ്യത, അതുകൊണ്ട് അന്തരീക്ഷം മേഘാവൃതം ആണെങ്കിൽ കുഞ്ഞുങ്ങൾ പുറത്തിറങ്ങാതെ സൂക്ഷിക്കണം.



വേനൽ മഴയിൽ ഉള്ള ഈ ഇടിമിന്നൽ വളരെ അപകടകാരിയാണ്. മനുഷ്യജീവനും, ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചേക്കാം. എല്ലാവരും ജാഗ്രതപാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.

ഇടിമിന്നൽ ഉള്ള സമയത്ത് ആരും പുറത്തിറങ്ങാതിരിക്കുക, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വൈദ്യത ബന്ധം വിച്ഛേദിക്കുക, മൊബൈൽ ഫോൺ, ടെലിഫോൺ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക, വെള്ളത്തിൽ ഇറങ്ങാതിരിക്കുക, വാതിലുകളും, ജനലുകളും അടച്ചിടുക, ലോഹ വസ്തുക്കളിൽ സ്പർശിക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കുക.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -