HomeNewsKeralaസംസ്ഥാനത്ത് 11 പേർക്ക് കൂടി കോവിഡ്. ഒരാളുടെ പരിശോധന ഫലം നെഗറ്റീവ്.

സംസ്ഥാനത്ത് 11 പേർക്ക് കൂടി കോവിഡ്. ഒരാളുടെ പരിശോധന ഫലം നെഗറ്റീവ്.

pinarayi vijayan chief minister of kerala 1


ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ, ഒരാൾ രോഗ മുക്തി നേടി. മലപ്പുറം, കോട്ടയം ഓരോ കേസുകളും, കോഴിക്കോട് രണ്ട്, കണ്ണൂർ ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഒരാൾ ഇന്ന് രോഗ മുക്തിനേടി. 29150 പേർ ഇപ്പോഴും വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ ഉണ്ട്.

437 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതിൽ 127 പേർ ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ഇന്ന് 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

11 പേരിൽ 5 പേർ വിദേശത്ത് നിന്നും വന്നവരും, 3 പേർക്ക് സമ്പർക്കത്തിലൂടെയും ആണ് രോഗം പടർന്നത്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യപ്രവർത്തകയും, മറ്റ് രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൌസ് സർജന്മാരും ആണ്.



കേരളത്തിന് പുറത്ത് നിന്നും ട്രെയിനിൽ കേരളത്തിലേക്ക് വന്ന ഇവർ ദിവസങ്ങൾ ആയി നിരീകഷണത്തിൽ ആയിരുന്നു. എന്നാൽ നിരീക്ഷണ കാലാവധി പൂർത്തിയാക്കി വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിന് മുൻപ് നടത്തിയ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -