HomeNewsKeralaകോവിഡ് പ്രതിരോധത്തിലും കേരളം നമ്പർ 1: കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു.

കോവിഡ് പ്രതിരോധത്തിലും കേരളം നമ്പർ 1: കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു.

Kerala resist corona virus


തിരുവനന്തപുരം: ഇന്ന് കണ്ണൂർ ജില്ലയിൽ ഉള്ള ഒരാൾക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇന്ന് 7 പേർ കൂടി രോഗമുക്തരായി. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ 167 പേർ മാത്രമാണ് ചികിത്സയിൽ ഉള്ളത്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമ്പോൾ ആണ്, രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച കേരളത്തിൽ ഓരോ ദിവസവും രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നത്.

സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണവും ക്രമാതീതമായി കുറയുന്നുണ്ട്. നിലവിൽ 97,464 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്, അതിൽ 522 പേർ മാത്രമാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിച്ച കാസർഗോഡ് പുതുതായി കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല.



കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിടിൻ്റെ പശ്ചാത്തലത്തിൽ രണ്ടാംഘട്ട ലോക്ക് ഡൗണിൽ ജില്ലകളെ മൂന്നായി തരംതിരിച്ചാണ് പ്രതിരോധ പ്രവർത്തങ്ങൾ ആരംഭിക്കുന്നത്. ഹോട്ട്സ്പോട്ട് ജില്ലകൾ, ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകൾ, ഗ്രീൻസോണിൽ വരുന്ന ജില്ലകൾ. നേരത്തെ പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ ജില്ലകൾ ആണ് ഹോട്സ്പോട്ട് അല്ലാത്ത ജില്ലകൾ.

കേരളത്തിൽ വൈറസ് ബാധ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇനി വരുന്ന ദിവസങ്ങളിൽ കേരളത്തിന് ഇപ്പോൾ ഉള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

എന്നാൽ ഈസ്റ്റർ വിഷു ദിവസങ്ങളിൽ പോലീസിന്റെ ഭാഗത്ത് ചെറിയ ഇളവുകൾ ലഭിച്ചപ്പോൾ ജനം കൂട്ടമായി റോഡിലേക്കിറങ്ങി. ഈ സാഹചര്യത്തിൽ ഏത് രീതിയിൽ ഇളവുകൾ ലഭിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -