HomeNewsKeralaഏറ്റവും കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാനസർവ്വീസുമായി നോർക്ക

ഏറ്റവും കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാനസർവ്വീസുമായി നോർക്ക



Norka with the lowest fares on chartered flights | സൗദി അറേബ്യയിലെ ഇന്ന് വരെയുള്ള ഏറ്റവും കുറഞ്ഞ ചാറ്റേര്‍ഡ് വിമാനടിക്കറ്റ് നിരക്കായ 1020 റിയാലിന് 176 യാത്രക്കാരുമായി നോര്‍ക്ക – ലോക കേരള സഭയുടെ ചാര്‍ട്ടേര്‍ഡ് വിമാനം ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു.

രണ്ട് കൈകുഞ്ഞുങ്ങളും മൂന്നു കുട്ടികളും 169 മുതിര്‍ന്നവരുമായിരുന്നു വിമാനത്തിലെ യാത്രക്കാര്‍. ലോകകേരളസഭ അംഗങ്ങളും, വോളന്റീര്‍മാരും യാത്രക്കാരെ സഹായിക്കാന്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. കോവിഡ് രോഗബാധ തുടങ്ങിയ ശേഷം, കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ നോര്‍ക്ക – ലോക കേരളസഭയുടെ നേതൃത്വത്തില്‍ 11 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് ദമ്മാമില്‍ നിന്നും കൊച്ചിയിലേക്കും, കോഴിക്കോടേയ്ക്കും സര്‍വ്വീസ് നടത്തിയത്.

Also Read | ചൈനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ ചോര്‍ച്ച; 1000 ത്തിലധികം പേര്‍ക്ക്​ രോഗം



വന്ദേഭാരത് മിഷന്‍ വിമാനങ്ങളുടെ അപര്യാപ്തതയും, ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് ഉയര്‍ന്ന ടിക്കറ്റ് നിരക്കുകളും കാരണം വലഞ്ഞിരുന്ന യാത്രാക്കാർക്ക് ഒരാശ്വാസം ആണ് ഈ ചാർട്ടേർഡ് വിമാനങ്ങൾ. സെപ്റ്റംബര്‍ 22 ന് ദമാമില്‍ നിന്നും കോഴിക്കോടെയ്ക്കാണ്, അടുത്ത ലോകകേരളസഭ ചാര്‍ട്ടേര്‍ഡ് വിമാനം പറക്കുക എന്ന് കണ്‍വീനര്‍ ആല്‍ബിന്‍ ജോസഫ് അറിയിച്ചു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -