HomeNewsKeralaപൂക്കളം ഒരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ മാത്രം ഉപയോഗിക്കുക

പൂക്കളം ഒരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ മാത്രം ഉപയോഗിക്കുക



Onam Celebration only in homes due to covid / തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി. പൂക്കളമൊരുക്കാന്‍ അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കണം.

കൂടാതെ ഓണാഘോഷത്തോടനുബന്ധിച്ച് കടകളില്‍ വരുന്നവർ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, പൊതുസ്ഥലങ്ങളില്‍ ആഘോഷം അനുവദിക്കരുതെന്നും, വാര്‍ഡുതല സമിതിയെ സജീവമാക്കാന്‍ ജനമൈത്രി പൊലിസിന്റെ ഇടപടലുണ്ടാകണം, തുടങ്ങിയ നിർദ്ദേശങ്ങൾ മുഖ്യമന്ത്രി പോലീസുകാർക് നൽകി.

കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മുതല്‍ രാത്രി ഏഴു മണിവരെയായിരിക്കും. രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്ന ഒരു കാര്യവും അനുവദിക്കരുത്. ഇക്കാര്യം പൊലിസ് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന അതിര്‍ത്തിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കി ജാഗ്രത പാലിക്കണം. കോണ്‍ടാക്ട് ട്രേസിങ്, ക്വാറന്റൈന്‍ എന്നീ കാര്യങ്ങളില്‍ ഊര്‍ജിതമായി ഇടപെടാന്‍ പൊലിസ് അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.



മന്ത്രിമാരായ കെ.കെ ശൈലജ, ഇ. ചന്ദ്രശേഖരന്‍, എ.സി മൊയ്തീന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Onam Celebration only in homes due to covid. The CM Pinarayi Vijayan said that Onam celebrations should be limited to homes only in the wake of strong Covid 19 spread.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -