HomeNewsKeralaകോവിഡ്: പാലക്കാട് ജില്ലയിൽ ഇന്ന് മുതൽ നിരോധനാജ്ഞ

കോവിഡ്: പാലക്കാട് ജില്ലയിൽ ഇന്ന് മുതൽ നിരോധനാജ്ഞ

curfew palakkad district from may 25


പാലക്കാട്: കൊറോണ പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെയ് 25 മുതൽ 31 വരെയാണ് നിരോധനാജ്ഞ. നിലവിൽ 8 ഹോട്ട്സ്പോട്ടുകൾ പാലക്കാട് ജില്ലയിൽ ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ 3 ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആണ് നിരോധനാജ്ഞയിലേക്ക് പോയത്.

ഞായറാഴ്ച 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച 19 ഉം. ഒറ്റപ്പാലം, അമ്പലപ്പാറ, വെള്ളിനേഴി, വല്ലപ്പുഴ, പെരുമാട്ടി, മുണ്ടൂർ, കടമ്പിപ്പുറം എന്നീ പ്രദേശങ്ങൾ ആണ് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉള്ളത്. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ 4 അധികം ആളുകൾക്ക് ഒരുമിച്ച് കൂടാൻ ആകില്ല. പരീക്ഷകൾക്ക് മാറ്റം ഇല്ല, ബസ് സർവ്വീസ് ഉണ്ടായിരിക്കും, എന്നാൽ തുറന്ന് പ്രവർത്തിക്കുന്ന കടകളിൽ അധികം ആളുകൾ ഒരുമിച്ച് കൂടുന്നതിൽ നിയന്ത്രണം ഉണ്ടാകും.

കേരളത്തിൽ കൊറോണ വൈറസ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. കേരളത്തിന് പുറത്ത് നിന്നും വരുന്നവരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ ഉള്ള മുൻ കരുതലാണിത്.



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -