HomeNewsKeralaഒരു ജില്ലക്കെതിരെ വിദ്വേഷപ്രചാരണം; ശക്തമായി പ്രതികരിച്ചു പാർവതി

ഒരു ജില്ലക്കെതിരെ വിദ്വേഷപ്രചാരണം; ശക്തമായി പ്രതികരിച്ചു പാർവതി



മലപ്പുറം: ഗർഭിണിയായ ആന സ്‌ഫോടക വസ്തുക നിറച്ച പൈനാപ്പിൾ കഴിച്ച് ചെരിഞ്ഞ വിഷയത്തിൽ ബിജെപി നേതാവ് മനേക ഗാന്ധി രംഗത്തെത്തിയിരുന്നു. സംഭവം നടന്നത് പാലക്കാടാണ് പക്ഷെ മലപ്പുറം ജില്ലയെ പ്രതി കൂട്ടിൽ നിർത്തിയായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്. ഇതിനെതിരെ പ്രതികരിക്കുകയാണ് നടി പാർവതി.

ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ അവിടെയാണ് ഈ ക്രൂരമായ സംഭവം നടന്നതെന്നുമായിരുന്നു മനേക ഗാന്ധിയുടെ ട്വീറ്റ്.

നേരത്തെയും മലപ്പുറത്ത് വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ് ഇത്തരത്തിൽ കൊന്നൊടുക്കിയത്. സംഭവത്തിൽ സർക്കാർ ഇതുവരെ കേസെടുക്കാൻ തയാറായിട്ടില്ല. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന് ഭയമാണെന്നും മേനക ഗാന്ധി പറഞ്ഞു.



എന്നാൽ ഒരു ജില്ലക്കെതിരെയുള്ള വിദ്വേഷപ്രചാരണത്തിൽ പാർവതിയുടെ ട്വീറ്റ് ഇങ്ങനെ :’ നീചമായ സ്‌ഫോടക വസ്തുകളുപയോഗിച്ചികൊണ്ടുള്ള മൃഗങ്ങൾക്കെതിരായ ആക്രമണം നിർത്തേണ്ട ഒന്നാണ്. സംഭവിച്ചതെന്തെന്ന് അറിഞ്ഞ് തകർന്നുപോയി. പക്ഷേ ഈ സംഭവം ഒരു ജില്ലയ്‌ക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിനായി ഉപയോഗിച്ചവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു’.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -