HomeNewsKeralaPetrol Price Today | രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

Petrol Price Today | രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

- Advertisement -spot_img

Thiruvananthapuram / Petrol Price Today: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധന. ഇന്ന് പെട്രോള്‍ ലിറ്ററിന് അഞ്ച് പെെസയും ഡീസല്‍ ലിറ്ററിന് 12 പെെസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ മൂന്ന് ആഴ്‌ചയ്‌ക്കിടെ പെട്രോള്‍ ലിറ്ററിനു ഒന്‍പത് രൂപ 22 പെെസയും ഡീസലിനു 10 രൂപ 47 പെെസയുമാണ് വര്‍ധിപ്പിച്ചത്.

കേരളത്തിൽ, തലസ്ഥാനത്ത് പെട്രോള്‍ വില 82 രൂപയായി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 82 രൂപ 15 പെെസയും, ഡീസലിനു 77 രൂപ 70 പെെസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ വില 80 രൂപ 69 പെെസയും, ഡീസലിന് 77 രൂപ 70 പെെസയുമാണ് വില.

Also Read / India News / ഗണപതി വിഗ്രഹങ്ങൾ പോലും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യേണ്ട ഇന്ത്യയുടെ ഗതികേട്; ഇത് മാറണം എന്ന് വ്യക്തമാക്കി…

ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്‌ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില.

ഇന്ധനവില വര്‍ധന ഇനിയും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില ദിനംപ്രതി കുറയുമ്പോഴാണ് രാജ്യത്ത് ഇന്ധനവില ഉയര്‍ത്തുന്നത്.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img