HomeNewsKeralaനാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ആദ്യ 7 ദിവസത്തേക്കുള്ള വിമാന സർവീസ് പുറത്തിറക്കി

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ആദ്യ 7 ദിവസത്തേക്കുള്ള വിമാന സർവീസ് പുറത്തിറക്കി

flights schedule for pravasi malayali


Kochi: വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ കൊണ്ടുവരാൻ വേണ്ടിയുള്ള വിമാന സർവ്വീസ് ഷെഡ്യൂൾ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. ആദ്യത്തെ 7 ദിവസങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നും 64 സർവീസുകളിലായി 14,800 പേരെ നാട്ടിൽ എത്തിക്കും.

അബുദാബി – കൊച്ചി, ദുബായ് – കോഴിക്കോട്, റിയാദ് – കോഴിക്കോട്, ഖത്തർ – കൊച്ചി എന്നിവയാണ് കേരളത്തിലേക്കുള്ള ആദ്യ ദിവസത്തെ സർവ്വീസ്.

രണ്ടാം ദിവസം ബഹറിൻ – കൊച്ചി, മൂന്നാം ദിവസം കുവൈത്ത് – കൊച്ചി, മസ്കറ്റ് – കൊച്ചി, നാലാം ദിവസം ഖത്തർ – തിരുവനന്തപുരം, കുലാലമ്പൂർ – കൊച്ചി, അഞ്ചാം ദിവസം ദമാം – കൊച്ചി, ബഹറിൻ – കോഴിക്കോട്, ദുബായ് – കൊച്ചി, ആറാം ദിവസം കുലാലമ്പൂർ – കൊച്ചി, ഏഴാം ദിവസം കുവൈത്ത് – കോഴിക്കോട്, ജിദ്ദ – കൊച്ചി എന്നിവയാണ് കേരളത്തിലേക്ക് തുടർന്നുള്ള ദിവസങ്ങളിലെ സർവ്വീസുകൾ.



200 മുതൽ 250 യാത്രക്കാർ വരെയാണ് ഈ വിമാനങ്ങളിൽ ഉണ്ടാകുക. ഇതേ ദിവസങ്ങളിൽ മുംബൈ, ഡൽഹി, അഹമ്മദാബാദ്, ചെന്നൈ, ബാഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, മനില, ഷിക്കാഗോ, സാൻഫ്രാൻസിസ്‌കോ എന്നിവിടങ്ങളിൽ നിന്നും വിമാന സർവീസുകൾ ഉണ്ടാകും.


Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -