HomeNewsKeralaകേരളത്തിലെ 4 ജില്ലകളിൽ 2 ദിവസം റെഡ് അലേർട്ട്

കേരളത്തിലെ 4 ജില്ലകളിൽ 2 ദിവസം റെഡ് അലേർട്ട്



Red alert at 4 districts in Kerala / കേരളത്തിൽ ഇന്ന് നാല് ജില്ലകളിൽ 2 ദിവസത്തേയ്ക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന്റെ മലയോര മേഖലകളിൽ ആണ് മഴ ശക്തമാകുന്നത്. മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഇനിയും ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ മലയോര മേഖലകളിൽ താമസിക്കുന്നവരോട് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മലപ്പുറം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലോവർപെരിയാർ, കല്ലാർകുട്ടി ഡാമുകളുടെ മുഴുവൻ ഷട്ടറുകളും തുറന്നു. ഇടുക്കി ഡാമിലും നീരൊഴുക്ക് ശക്തമായി.

Also Read / ഇടുക്കി രാജമല ദുരന്തം; മരണം 9 ആയി. നിരവധിപേർ മണ്ണിനടിയിൽ



ഇടുക്കി മൂന്നാർ രാജമല മണ്ണിടിച്ചിലിൽ 9 പേർ മരിച്ചതായി റിപ്പോർട്ട് പുറത്തുവന്നു. പത്ത് പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്. ഇന്ന് പുലർച്ചെയാണ് രാജമലയിൽ ഉരുൽപൊട്ടലിനെ തുടർന്ന് മണ്ണിടിയുന്നത്.

വയനാട് മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടി റിസോർട്ടും വീടുകളും തകർന്നു. രാവിലെ ആറ് മണിയോടെയാണ് വലിയ ശബ്ദത്തോടെ ഉരുൾപൊട്ടലുണ്ടായത്. അപകടസാധ്യത മുന്നിൽക്കണ്ട് നേരത്തെ തന്നെ ഭൂരിഭാഗം കുടുംബങ്ങളെയും പ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായമുണ്ടായില്ല. സമീപത്തെ പാലവും ഉരുൾപൊട്ടലിനെ തുടർന്ന് തകർന്നു.

Red alert at 4 districts in Kerala. Red alert has been declared in Pathanamthitta, Idukki, Kottayam and Wayanad districts today.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -