HomeNewsKerala1000 പി.പി.ഇ. കിറ്റുകളുടെ ഒരു ബാച്ച് കൂടി തിരുവനന്തപുരത്ത് എത്തിച്ച തിരുവനന്തപുരത്തിൻ്റെ പ്രിയപ്പെട്ട എം.പി. ശശി...

1000 പി.പി.ഇ. കിറ്റുകളുടെ ഒരു ബാച്ച് കൂടി തിരുവനന്തപുരത്ത് എത്തിച്ച തിരുവനന്തപുരത്തിൻ്റെ പ്രിയപ്പെട്ട എം.പി. ശശി തരൂർ.

shashi taroor mp delivered new covid testing kit in trivandrum


തിരുവനന്തപുരത്തിൻ്റെ കോവിഡ് പ്രതിരോധത്തിന് വേണ്ടി ഒരു എം.പി. എന്ന നിലയിൽ വലിയ പബ്ലിസിറ്റി ഒന്നും ഇല്ലാതെ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുകയാണ് ശ്രീ. ശശി തരൂർ.
പുതുതായി 1000 പി.പി.ഇ. കിറ്റുകൾ കൂടി എത്തിച്ചുകൊണ്ടാണ് കോവിഡ് പ്രതിരോധത്തിന് സജീവമായി പ്രവർത്തിക്കുന്നത്. ഇതോടെ 7100 പി.പി.ഇ. കിറ്റുകൾ എത്തിച്ചു.

കോവിഡ് ടെസ്റ്റ് കിറ്റുകൾ വികസിപ്പിക്കുവാൻ ശ്രീ ചിത്ര ഇൻസ്റ്റിറ്റൂട്ടിന് എം.പി. ഫണ്ടിൽ നിന്നും ഒരു കോടി രൂപയും അനുവദിച്ചിരുന്നു. “ചിത്ര ജെനെലാംപ്-എൻ” എന്നപേരിൽ വികസിപ്പിച്ച കിറ്റുകൾക്ക് ഐ.സി.എം.ആറിൻ്റെ അംഗീകാരവും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഒരഗനൈസേഷൻ്റെ ലൈസൻസും ലഭിച്ചാൽ കേരളത്തിന് കോവിഡ് പരിശോധനയിൽ വലിയൊരു നേട്ടമാകും.

കേരളത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ രാഷ്ട്രീയ പരമായി വിമർശങ്ങൾ ഉന്നയിക്കുമ്പോൾ, സർക്കാരിൻ്റെ പ്രവർത്തനങ്ങളെ ബ്ലൂംബെർഗ്‌ ലേഖനത്തിലൂടെ പ്രകീർത്തിക്കുന്നുണ്ട്.



“രാഷ്ട്രീയപരമായി ഞാൻ സംസ്ഥാന സർക്കാരിൻ്റെ ഒരു എതിരാളിയാണെങ്കിലും അവർ ചെയ്യുന്ന മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുവാനും മഹാമാരിയെ പ്രതിരോധിക്കാൻ ഉള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിലും എനിക്ക് സന്തോഷമേയുള്ളൂ. അങ്ങനെ രാഷ്ട്രിയപരമായ ഏകപക്ഷീയതയെ പിന്നിലാക്കാൻ കേരളത്തിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം പറഞ്ഞു.

shashi taroor mp
Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -