HomeNewsKeralaകൊറോണയെ തടയാൻ തെർമൽ ക്യാമറ എത്തിച്ച; വ്യത്യസ്തനായ എം.പി. ഡോക്ടർ ശശി തരൂർ

കൊറോണയെ തടയാൻ തെർമൽ ക്യാമറ എത്തിച്ച; വ്യത്യസ്തനായ എം.പി. ഡോക്ടർ ശശി തരൂർ

shashi tharoor mp brought thermal camera


പനി ഉള്ളവരെ ദൂരെനിന്നും അനലൈസ് ചെയ്യാൻ കഴിയുന്ന തെർമൽ & ഒപ്റ്റിക്കൽ ക്യാമറ തലസ്ഥാനത്ത് എത്തിച്ചിരിക്കുകയാണ് തലസ്ഥാനത്തിന്റെ എം.പി. ശശി തരൂർ. ഏഷ്യയിൽ ഈ തെർമൽ ക്യാമറ ലഭ്യമല്ലാത്തതിനാൽ നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിൽ നിന്നാണ് എത്തിച്ചിരിക്കുന്നത്.

പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തിക്കുന്ന ഈ ക്യാമറ ഒരു നിശ്ചിത അകലത്തിൽ നിൽക്കുന്ന വ്യക്തിയുടെ മുഖം സ്‌കാൻ ചെയ്ത് ടെമ്പറേച്ചർ എത്രയെന്ന് രേഖപ്പെടുത്തും. കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത ഇൻഫ്രാറെഡ് രശ്‌മികളിലൂടെയാണ് ഇത് സാധ്യമാകുന്നത്.

തിരുവനന്തപുരം കളക്ടർ കെ ഗോപാലകൃഷ്ണണന്റെയും അദ്ദേഹത്തിന്റെ ടീമിന്റെയും നിർദ്ദേശപ്രകാരം എം.പി.ഫണ്ട് വിനയോഗിച്ച് അദ്ദേഹത്തിന്റെ സ്വാധീനത്തിലൂടെ ആംസ്റ്റർഡാമിൽ നിന്നും ജർമനിയിലേക്കും അവിടെ നിന്നും ഡി.എച്ച്.എല്ലിന്റെ. പ്രത്യേക വിമാനത്തിൽ ബാംഗ്ളൂരിൽ എത്തിക്കുകയായിരുന്നു.



നേരിട്ട് ബാംഗ്ളൂരിലേക്ക് വിമാനം ഇല്ലാത്തതിനാൽ ജർമനിയിൽ നിന്നും പാരിസ്, ബ്രസൽസ്, ബഹ്‌റൈൻ, ദുബായ് അവിടെ നിന്നും ബാംഗ്ലൂർ, ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് റോഡ് മാർഗം എത്തുകയായിരുന്നു, ശശി തരൂർ ഫേസ് ബുക്ക് പോസ്റ്റിൽ വിവരിക്കുന്നു.

Also Read: 6 ആഴ്ചകൾക്ക് ശേഷം സ്‌പെയിനിൽ ലോക്ക് ഡൗൺ ഇളവുകൾ

തിരുവനന്തപുരം വിമാനത്താവളം, റയിൽവേ സ്റ്റേഷൻ, മെഡിക്കൽ കോളേജ് എന്നിവടങ്ങളിൽ ഈ ക്യാമറ സ്ഥാപിക്കും. എം.പി.ഫണ്ട് തീർന്നതിനാൽ തിരുവനന്തപുരത്തെ കോർപറേറ്റ് ഗ്രൂപ്പുകളുമായി സഹകരിച്ച് കൂടുതൽ ക്യാമറകൾ നഗരത്തിൽ എത്തിക്കുവാൻ ഉള്ള ശ്രമത്തിൽ ആണ് ശശി തരൂർ എം.പി.

https://www.facebook.com/ShashiTharoor/posts/10157653302383167
Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -