HomeNewsKeralaഓണത്തിന് ശേഷം കോവിഡ് വ്യാപനം രൂക്ഷമായി | Coronvirus Kerala

ഓണത്തിന് ശേഷം കോവിഡ് വ്യാപനം രൂക്ഷമായി | Coronvirus Kerala



Coronvirus Kerala. The spread of Covid intensified in Kerala | ഓണത്തിന് ശേഷം കൊവിഡ് വ്യാപനം രൂക്ഷമായതായി ആരോഗ്യവകുപ്പ്. ഗന്ധം തിരിച്ചറിയുന്നത് നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ് പരിശോധനക്ക് സന്നദ്ധമാകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രോഗസ്ഥിരീകരണ നിരക്ക് മുന്‍ ആഴ്ചകളെക്കാള്‍ കൂടിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മാത്രം സംസ്ഥാനത്ത് ഉണ്ടായത് 20,150 രോഗികളാണ്. 84 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പരിശോധനക്ക് വിധേയമാക്കുന്നവരില്‍ പോസിറ്റീവ് ആകുന്നതിന്റെ തോത് തിരുവനന്തപുരത്ത് 9.9 ല്‍ നിന്നും 13.6 ശതമാനമായും കണ്ണൂരില്‍ 8.2 ല്‍ നിന്നും 12.6 ശതമാനമായുമാണ് വര്‍ധിച്ചത്. സംസ്ഥാനത്തെ ജയിലുകളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണം എന്നും നിര്‍ദ്ദേശമുണ്ട്.



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -