HomeNewsKeralaThiruvananthapuram Tripple Lockdown | തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ; ആർക്കും പുറത്തിറങ്ങാൻ പോലും...

Thiruvananthapuram Tripple Lockdown | തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ; ആർക്കും പുറത്തിറങ്ങാൻ പോലും അനുവാദമില്ല



തിരുവനന്തപുരം: Thiruvananthapuram Tripple Lockdown / തലസ്ഥാന നഗരിയില്‍ ഉറവിടം അറിയാതെയുള്ള കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് നാളെ മുതൽ ട്രിപ്പിള്‍ ലോക്ഡൗണ്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറിയും ഡിജിപിയും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രി വസതിയില്‍ ഇരുന്ന് ജോലി ചെയ്യും. പോലീസ് ആസ്ഥാനം പ്രവര്‍ത്തിക്കും. സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും.

സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു കിടക്കും. പ്രധാന റോഡുകള്‍ എല്ലാം അടയ്ക്കും. നഗരത്തിന് പുറത്തേയ്ക്കും അകത്തേയും പ്രവേശിക്കാന്‍ ഒറ്റ കവാടകം മാത്രം. കോടതിയില്‍ കേസുകള്‍ പരിഗണിക്കില്ല. ജാമ്യം ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാവും പരിഗണിക്കുക.



ട്രിപ്പിള്‍ ലോക്ഡൗണില്‍ മരുന്നു കടകള്‍ മാത്രം പ്രവർത്തിക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒരു പ്രദേശത്ത് ഒന്നുവീതം തുറക്കും. തുറക്കുന്ന കടകളില്‍ ജനങ്ങള്‍ക്ക് പോകാന്‍ കഴിയില്ല. അവശ്യ സാധനങ്ങള്‍ വേണ്ടവര്‍ പോലീസിനെ അറിയിച്ചാല്‍ വീട്ടിലെത്തിക്കും. മെഡിക്കല്‍ സ്റ്റോറില്‍ പോകണമെങ്കില്‍ കൃത്യമായ സത്യവാങ് മൂലം വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

Also Read / Coronavirus 27 New Cases Trivandrum | തിരുവനന്തപുരം അതീവ ജാഗ്രതയിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്നു

നഗരത്തിന്റെ അകത്തെ കെഎസ്‌ആര്‍ടിസി സിറ്റി ഡിപ്പോ, പാപ്പനംകോട്, വികാസ്ഭവന്‍, പേരൂര്‍ക്കട, തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോകള്‍ അടയ്ക്കും. പൊതു ഗതാഗതം ഉണ്ടാവില്ല. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -