HomeNewsKeralaTripple Lockdown Ernakulam | എറണാകുളത്ത് ഏത് നിമിഷവും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കാമെന്ന് മന്ത്രി

Tripple Lockdown Ernakulam | എറണാകുളത്ത് ഏത് നിമിഷവും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കാമെന്ന് മന്ത്രി



Kochi: Tripple Lockdown Ernakulam / എറണാകുളത്ത് ഏത് നിമിഷവും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കാമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും എന്നാൽ ഏത് നിമിഷവും വരാൻ സാധ്യതയുണ്ടെന്നും 24ന്യൂസിനോട് മന്ത്രി പറഞ്ഞു. മാർക്കറ്റുകളിൽ കർശന നിയന്ത്രണമേർപ്പെടുത്തി.

ഹോൾസെയിൽ മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾക്ക് ഒരു എൻട്രി പോയിന്റും ഒരു എക്‌സിറ്റുമുണ്ടാകും. ചില നിർദ്ദേശങ്ങളും ഡ്രൈവർമാർക്ക് നൽകിയിട്ടുണ്ട്.



നിർദേശം ലംഘിച്ചാൽ വാഹനത്തിനെതിരെയും ഏത് സ്ഥാപനത്തിന് വേണ്ടിയാണോ വാഹനം വന്നത് ആ സ്ഥാപനത്തിനെതിരെയും നടപടിയെടുക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു. ഒരാഴ്ചയോളം ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കും. നിർദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മാർക്കറ്റ് അടച്ചുപൂട്ടും.

Also Read / Thiruvananthapuram Tripple Lockdown | തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ; ആർക്കും പുറത്തിറങ്ങാൻ പോലും അനുവാദമില്ല

“ആലുവ മാർക്കറ്റിൽ ഹോൾസെയിൽ ആവശ്യത്തിന് വേണ്ടി മാത്രം എത്തിയാൽ മതിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എറണാകുളം മാർക്കറ്റ് നിലവിൽ തുറക്കാൻ ഉദ്ദേശിച്ചിട്ടില്ല. പരിശോധനകൾ പൂർത്തീകരിച്ചതിനുശേഷം മാത്രമേ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളു” – മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -