- Advertisement -spot_img
HomeNewsKeralaതിരുവനന്തപുരത്ത് കൊറോണവൈറസ് തീവ്രവ്യാപനം | Trivandrum Coronavirus Cases Rising Tremendously

തിരുവനന്തപുരത്ത് കൊറോണവൈറസ് തീവ്രവ്യാപനം | Trivandrum Coronavirus Cases Rising Tremendously

- Advertisement -spot_img

Trivandrum Coronavirus Cases Rising Tremendously / തിരുവനന്തപുരത്ത് കൊറോണവൈറസ് തീവ്രവ്യാപനം. ജില്ലയിൽ എല്ലാഭാഗത്തും രോഗബാധിതരുണ്ട്. നേരത്തെ നഗരങ്ങളിലായിരുന്നു കൊവിഡ് കേസുകൾ കൂടുതലും, എന്നാൽ ഇപ്പോൾ ഗ്രാമങ്ങളിലേക്കും അതിർത്തി പ്രദേശങ്ങളിലേക്കും പടരുന്നുണ്ട്.

അഞ്ചുതെങ്ങ് മുതൽ വിഴിഞ്ഞം വരെയുള്ള തീരദേശ മേഖലകളിലും കൊറോണവൈറസ് വ്യാപിച്ചിട്ടുണ്ട്. ദിവസേന 1200ഓളം പരിശോധനകളാണ് ഈ ഭാഗങ്ങളിൽ ഇപ്പോൾ നടത്തുന്നത്. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാവുമെന്നും ജില്ലാ ഭരണകൂടം പറയുന്നു.

Also Read / 5 ലക്ഷം രൂപയുടെ കാരുണ്യ ആരോഗ്യ സുരക്ഷ ഇൻഷുറൻസ് എങ്ങനെ ലഭിക്കും. | Karunya Arogya Suraksha | Ayushman Bharat PMJAY

ഇതോടൊപ്പം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ഇവരെ ഐസൊലേറ്റ് ചെയ്യാൻ സ്ഥലമുണ്ടെങ്കിലും മതിയായ ആരോഗ്യ പ്രവർത്തകരില്ല.

താത്കാലിക നിയമനങ്ങൾ നടത്താൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും ഇതിനായി ആരും മുന്നോട്ടു വരുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകരെ നിയമിക്കാനാവുന്നില്ല. ഐസൊലേഷൻ കേന്ദ്രങ്ങളിലെ വളണ്ടിയേഴ്സിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ല അടച്ചിട്ട് പ്രതിരോധം തീർക്കേണ്ട സാഹചര്യമാണെന്ന് ജില്ലാ ആരോഗ്യവിഭാഗം വിദഗ്ധർ പറയുന്നു.

Trivandrum Coronavirus Cases Rising Tremendously | Trivandrum corona hotspot

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img