HomeNewsKeralaഡി.വൈ.എഫ്.ഐ. നേതാവിന്റെ കല്യാണത്തിൽ പങ്കെടുത്തത് 650 ലധികം പേർ, 2 പേർക്ക് കോവിഡ് | Coronavirus...

ഡി.വൈ.എഫ്.ഐ. നേതാവിന്റെ കല്യാണത്തിൽ പങ്കെടുത്തത് 650 ലധികം പേർ, 2 പേർക്ക് കോവിഡ് | Coronavirus Trivandrum



Coronavirus Trivandrum / തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച്ച ബാലരാമപുരത്ത് എല്ലാ കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ച് ഡി.വൈ.എഫ്.ഐ. നേതാവിന്റെ കല്യാണത്തിൽ പങ്കെടുത്തത് 650 ലധികം പേർ. കല്യാണത്തിൽ പങ്കെടുത്ത 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, പങ്കെടുത്ത മുഴുവൻ പേരും നിരീക്ഷണത്തിൽ ആണ്.

ഇന്നലെ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ നാലുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ബാലരാമപുരത്ത് ആശങ്ക വർധിച്ചു. ഇതിൽ ഒരാൾ കഴിഞ്ഞയാഴ്ച നടന്ന ഡിവൈഎഫ്ഐ നേതാവിന്റെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തിരുന്നതായി അധികൃതർ പറഞ്ഞു. ഇത് പ്രദേശത്ത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മറ്റൊരാൾ വിവാഹം നടന്ന മണ്ഡപം വളപ്പിലെ ലോഡ്ജിൽ താമസിച്ചിരുന്നയാളാണ്. ഹോട്ടൽ ജീവനക്കാരനാണ് ഇയാൾ. എവിടെ നിന്നാണ് ഇയാൾക്ക് രോഗം പകർന്നതെന്ന് അറിവില്ല.

ഇന്നലെ ബാലരാമപുരം കേന്ദ്രീകരിച്ച് 19 പേർക്ക് നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനയിലാണ് രണ്ടുപേരുടെ രോഗം സ്ഥിരീകരിച്ചത്. മറ്റ് രണ്ടുപേർ നേരത്തെ പിസിആർ പരിശോധനയ്ക്ക് വിധേയരായവരും. ഇതോടെ ബാലരാമപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ രോഗികളുടെ എണ്ണം 25 ആയി ഉയർന്നു.



Coronavirus Trivandrum. DYFI leader’s wedding ceremony violates all covid norms in Balaramapuram, More than 650 people attended, 2 tested positive

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -