HomeNewsKeralaതിരുവനന്തപുരം ജില്ലയിൽ അതീവ ഗുരുതര സാഹചര്യം, ലോക്ക് ഡൗൺ തുടർന്നേക്കാം | Trivandrum coronavirus update,...

തിരുവനന്തപുരം ജില്ലയിൽ അതീവ ഗുരുതര സാഹചര്യം, ലോക്ക് ഡൗൺ തുടർന്നേക്കാം | Trivandrum coronavirus update, lockdown may continue



Trivandrum coronavirus update, lockdown may continue / തിരുവനന്തപുരം ജില്ലയിൽ അതീവ ഗുരുതര സാഹചര്യം. ഇന്ന് പോസിറ്റീവ് ആയ 226 കേസുകളിൽ 190 പേർക്ക് സമ്പർക്കത്തിലൂടെ, 15 പേരുടെ ഉറവിടം വ്യക്തമല്ല, 18 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ക്രിട്ടിക്കൽ കണ്ടെയ്‌ൻമെൻറ് സോണിലുള്ള പ്രദേശങ്ങളിലെ കച്ചവടക്കാർക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മൊത്തവിതരണ കച്ചവടക്കാരിൽ നിന്നും സാധനങ്ങൾവാങ്ങാം. രാവിലെ 7 മണിമുതൽ ഉച്ചക്ക് 1 മണി വരെ മൊത്തവിതരണക്കാർക്ക് വാഹനങ്ങളുമായി ക്രിട്ടിക്കൽ കണ്ടെയ്‌ൻമെൻറ് സോണിൽ പോലീസിന്റെ അനുമതിയോടെ പ്രവേശിക്കാം.

Also Read / കേരളത്തിൽ ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു | Coronavirus Kerala Highest single day spike 1038 Positive Cases



പാറശാല ഉൾപ്പെടെയുള്ള അതിർത്തിപ്രദേശങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു.

ബുധനാഴ്ച  ജില്ലയിൽ പുതുതായി 1362 പേർ രോഗനിരീക്ഷണത്തിലായി. 1,344 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.  ജില്ലയിൽ 16761 പേർ വീടുകളിലും 1250 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 333 പേരെ പ്രവേശിപ്പിച്ചു. 66 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ 2,485 പേർ നിരീക്ഷണത്തിൽ ഉണ്ട്. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 1,250 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

Trivandrum coronavirus update, lockdown may continue. Extreme situation in Thiruvananthapuram district. Of the 226 cases positive today, 190 were contacted, 15 were of unknown origin, and 18 health workers confirmed the disease.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -