- Advertisement -spot_img
HomeNewsKeralaതിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; പുനഃപരിശോധിക്കണമെന്ന് സർക്കാർ

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; പുനഃപരിശോധിക്കണമെന്ന് സർക്കാർ

- Advertisement -spot_img

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയ നടപടി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

50 വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിഗ്രൂപ്പ് ഏറ്റെടുക്കുന്നത്. വിമാനത്താവളത്തിന്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഇനി അദാനി ഗ്രൂപ്പിനായിരിക്കും.

കോവിഡിന്റെ മറവില്‍ തിരുവനന്തപുരം വിമാനത്താവള വില്‍പ്പനയ്ക്ക് കൂട്ടുനിന്ന കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ജനങ്ങളോട് മാപ്പ് പറയണമെന്നാണ് മന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.

എന്നാൽ തിരുവനന്തപുരത്തെ ജനങ്ങൾ വിമാനത്താവള സ്വകാര്യവത്ക്കരണം സ്വാഗതം ചെയ്യുകയാണ്. വികസനം മുരടിച്ച അവസ്ഥയിൽ ആണ് വിമാനത്താവളം. കഴിഞ്ഞ കുറെ കാലങ്ങളായി പക്ഷികളുടെ ശല്യവും വിമാനത്താവളത്തിൽ ഉണ്ട്, ഓരോ വിമാനവറും ലാൻഡ് ചെയ്യുന്നതിന് മുൻപ് വെടിവെച്ചാണ് പക്ഷികളെ ഓടിക്കുന്നത്.

2016 ൽ ആണ് 40,000 സ്‌ക്വയർ മീറ്ററിൽ പുതിയ ടെർമിനൽ നിർമ്മിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചത്, സർക്കാർ 18 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകിയാൽ 24 മാസത്തിനുള്ളിൽ പുതിയ ടെർമിനൽ നിർമ്മിക്കാൻ ആയിരുന്നു എയർപോർട്ട് അതോറിറ്റിയുടെ പദ്ധതി. അനന്തപുരി ഹോസ്പിറ്റലിന് പുറകിലുള്ള ഭൂമി വിട്ടുനൽകാൻ ചിലർ വിസമ്മതിച്ചതിനാൽ നിലവിലുള്ള ടെർമിനലിൽ 3 നിലകൾ പണിയാനും പദ്ധതി ഇട്ടിരുന്നു, എന്നാൽ ഇത് രണ്ടും നടന്നില്ല.

മാത്രമല്ല വിമാന സർവീസുകളുടെ എണ്ണം വെട്ടികുറക്കുന്നതും, അമിതമായ യൂസർ ഫീയും എപ്പോഴും ചർച്ചയായ വിഷയങ്ങൾ ആയിരുന്നു. ഇക്കാരണങ്ങൾകൊണ്ട് തന്നെ തിരുവനന്തപുരം വികസനം ആഗ്രഹിക്കുന്ന ഗ്രൂപ്പുകളും, സംഘടനകളും അദാനിയുടെ കടന്നുവരവിനെ സ്വാഗതം ചെയ്യുകയാണ്.

രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങള്‍ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.

Trivandrum International Airport Hand Over to Adani

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img