HomeNewsKeralaതലസ്ഥാനത്ത് താമസിച്ച് വികസനത്തിന് തുരങ്കം വെയ്ക്കുന്ന രാഷ്ട്രീയ നേതാക്കൾ

തലസ്ഥാനത്ത് താമസിച്ച് വികസനത്തിന് തുരങ്കം വെയ്ക്കുന്ന രാഷ്ട്രീയ നേതാക്കൾTrivandrum International Airport, People are ready to welcome Adani / ദീര്ഘനാളുകളായി തിരുവനന്തപുരം നിവാസികൾ ആവശ്യപ്പെടുന്ന ഒന്നായിരുന്നു തിരുവനന്തപുരം വിമാനത്താവള വികസനം. എന്നാൽ ഓരോ ദിവസവും വിമാനത്താവളത്തിന്റെ അവസ്ഥ താഴേയ്ക്ക് പോകുന്നതാണ് കാണാൻ കഴിഞ്ഞത്. കേരളത്തിലെ നമ്പർ വൺ വിമാനത്താവളം എന്നതിൽ നിന്ന് മൂന്നാം സ്ഥാനത്തേയ്ക്ക് പോയി.

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ വിമാനത്താവളങ്ങളുടെ ലിസ്റ്റിൽ തിരുവനന്തപുരം ഉൾപെട്ടതോടെ, വിമാനത്താവളം പി.പി.പി. മോഡൽ ആക്കുന്നതിനെ ഏത് രീതിയിലും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ ഇടത് – വലത് രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

എന്ത് ‌കൊണ്ടാണ് ഇവർ എതിർക്കുന്നത് ? Why do they oppose Adani ?

കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഉന്നയിക്കുന്ന പ്രധാന അവകാശവാദം ഏറ്റവും വരുമാനമുള്ള വിമാനത്താവളം വിറ്റ് തുലക്കുന്നു എന്നതാണ്. എന്നാൽ ഈ വിമാനത്താവളം 50 വർഷത്തേയ്ക്ക് പാട്ടത്തിന് കൊടുക്കുകയാണ് ചെയ്യുന്നത്. 50 വർഷം കഴിയുമ്പോൾ അതിന്റെ അവകാശം വീണ്ടും സർക്കാരിന് തന്നെയാണ്.ഈ വിമാനത്താവളത്തിലെ കസ്റ്റംസ്, സെക്യൂരിറ്റി, ഇമിഗ്രേഷൻ, ആരോഗ്യ സേവനങ്ങൾ, ആശയവിനിമയ സംവിധാനം, നാവിഗേഷൻ, എയർ ട്രാഫിക്ക് മാനേജ്‌മെന്റ് തുടങ്ങിയവയെല്ലാം സർക്കാരിന് കീഴിൽ തന്നെയാണ്. വിമാന സർവീസുകളുടെയും, വിമാനത്താവള സംരക്ഷണവും വികസനവും മാത്രമാണ് അദാനിക്ക് കീഴിൽ വരുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടിയ നിരക്ക് ഈടാക്കുന്ന വിമാനത്താവളം ആണ് തിരുവനന്തപുരം. അമിതമായ ഫീസും യാത്രനിരക്കും ചേർത്താണ് ഏറ്റവും കൂടുതൽ വരുമാനം കാണിക്കുന്നത്. മാത്രമല്ല, സൗകര്യാർത്ഥം ഉയർന്ന നിരക്ക് കൊടുത്ത് യാത്ര ചെയ്യേണ്ടി വരുന്നവരുടെ ഗതികേടാണ് ഈ നല്ലവരുമാനം എന്ന് പറയുന്നത്.

ഈ വിമാനത്താവളം പിപിപി ആക്കേണ്ട ആവശ്യകത എന്ത് ? What is the need to make this airport a PPP Model ?

ഈ വിമാനത്താവളം അദാനിക്ക് കീഴിൽ വന്നാൽ വരുമാനം വർധിപ്പിക്കുവാൻ അദാനിക്ക് കൂടുതൽ സർവ്വീസുകൾ ആരംഭിക്കേണ്ടി വരും, മാത്രമല്ല ഒരു മത്സരം ഉടലെക്കുന്നതോടെ കുറഞ്ഞ നിരക്കിൽ വിമാന സർവ്വീസുകൾ തിരുവനന്തപുരത്ത് നിന്നും ആരംഭിക്കാൻ കഴിയും.

എന്നാൽ സർക്കാരിനെ ഇത് ഭയപ്പെടുത്തുന്നതുപോലെയാണ് ജനങ്ങൾക്ക് തോന്നുന്നത്. ജില്ലയിലെ ഭൂരിപക്ഷം പേരും ഇതിനെ അനുകൂലിക്കുമ്പോൾ, ജനങ്ങൾ എതിർക്കുന്നു എന്ന ദുഷ്‌പ്രചാരണവും നടത്തുന്നുണ്ട്. നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള അദാനിയുടെ വരവ് കേരളത്തിലെ രാഷ്ട്രീയക്കാരെ ഭയപ്പെടുത്തുന്നു എന്നതാണ് വസ്തുത.

കഴിഞ്ഞ 4 വർഷമായി 18 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ തുടങ്ങിയിട്ട് ഇതുവരെ പൂർത്തിയായിട്ടില്ല. വിമാനത്താവള വികസനം എയർപോർട്ട് അതോറിറ്റിക്കാണ് അത് ഞങ്ങളുടെ കുഴപ്പം അല്ല എന്ന വാദവും ഉണ്ട്. എന്നാൽ സ്ഥലം ഏറ്റെടുത്ത് നൽകിയാൽ 24 മാസത്തിനുള്ളിൽ പുതിയ ടെർമിനൽ നിർമ്മിക്കാമെന്ന് 2017 ആണ് എയർപോർട്ട് അതോറിറ്റി പറഞ്ഞത്.

നേരത്തെ തിരുവനന്തപുരം എയർപോർട്ടിന്റെ പരാധീനതകൾ ചൂണ്ടിക്കാട്ടി ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന ആശയവും, അത് നടപ്പിലാക്കാൻ കാട്ടാക്കട, പാറശാല, നാവായിക്കുളം എന്നിവിടങ്ങളിൽ ഭൂമി നോക്കുകയും ചെയ്‌തു, എന്നാൽ അതോറിറ്റി നിലവിലെ എയർപോർട്ട് വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ആ പദ്ധതിയാണ് ഇപ്പോൾ ചെറുവള്ളി എസ്റ്റേറ്റിൽ എത്തിനിൽക്കുന്നത്, തിരുവനന്തപുരം എയർപോർട്ട് വികസിച്ചാൽ അത് ആ പദ്ധതിയെ ബാധിക്കും.

കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തെ എന്ത് കൊണ്ട് അനുകൂലിക്കണം ? Why should we support the central govt for this move ?

വിമാനത്താവളത്തിന്റെ പരിതാപകരമായ അവസ്ഥ കാരണം നിരവധി ഐ.ടി.കമ്പനികൾ ആണ് തിരുവനന്തപുരം വിട്ട് പോയത്. ഒരു സമയത്ത് കേരളത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായിരുന്നു ടൂറിസം. എന്നാൽ ഇന്ന്, ടൂറിസം പൂർണ്ണമായും നശിച്ച അവസ്ഥയിൽ ആണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ടെക്കികളുടെ എണ്ണവും കുറഞ്ഞു. യാത്രക്കാരുടെ എണ്ണവും കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇത് നഗരത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയെയും ബിസിനസ് മേഖലയേയും കാര്യമായി ബാധിക്കുന്നുണ്ട്.

കൂടുതൽ വിമാന സർവ്വീസുകളും, കുറഞ്ഞ നിരക്കും പ്രാബല്യത്തിൽ വന്നാൽ, കേരളത്തിലെ ഏറ്റവും നിക്ഷേപ സൗഹൃദ നഗരമായ തിരുവനന്തപുരത്തേക്ക് കൂടുതൽ വികസനം കടന്നുവരും. അത് പ്രത്യക്ഷമായും പരോക്ഷമായും തിരുവനന്തപുരത്തിന്റെ സമസ്തമേഖലയേയും സ്വാധീനിക്കും.

മാത്രമല്ല ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിൽ നിന്നും വ്യത്യസ്തമായി തുറമുഖത്തിനോടും, നഗരത്തിനോടും ചേർന്ന് സ്ഥിതി ചെയ്യുന്ന വിമാനത്താവളമായതിനാൽ ക്രൂ ചെയ്ഞ്ച് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിനും നല്ല വരുമാനം ഉണ്ടാക്കാൻ കഴിയും.

ഇന്ത്യയിലെ പ്രമുഖ വ്യവസായികളൊന്നും കേരളത്തിൽ എത്തിയിട്ടില്ല. അവരെ ബൂർഷ്വാ ആയിട്ടാണ് കേരളം കാണുന്നത്. എന്നാൽ, വിദേശികളെ നിക്ഷേപരായി കണ്ട് കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. വിദേശികൾ നിക്ഷേപകരും ഇന്ത്യൻ വ്യവസായികൾ ബൂർഷ്വാകളും ആണ്.

അദാനിയുടെ വരവ് മറ്റ് നിക്ഷേപകരെയും കേരളത്തിലേക്ക് ആകർഷിക്കും. പിണറായി സർക്കാർ അധികാരത്തിൽ കയറിയപ്പോൾ നിക്ഷേപ സൗഹൃദ സംസ്ഥാനം എന്നതായിരുന്നു വാഗ്ദാനം. പക്ഷെ ഇന്ന് നിക്ഷേപകരെ ഭീഷണിപ്പെടുത്തുകയും, വെല്ലുവിളിക്കുകയും ചെയ്യുന്നതാണ് കാണുന്നത്. ഇത് ഒരു നഗരത്തിനെ മാത്രമല്ല കേരളത്തിനെ മുഴുവൻ ബാധിക്കും.

അദാനിക്ക് കൊടുക്കണം എന്ന് വാശിപിടിക്കുന്നത് എന്തിന് ? Why people insist on giving it to Adani ?

അദാനിക്ക് പകരം മറ്റൊരാൾ എത്തിയാലും പ്രശ്നമൊന്നുമില്ല. എന്നാൽ കേരള സർക്കാർ 88 വർഷം പഴക്കമുള്ള വിമാനത്താവളത്തെ സിയാലിന് കീഴിൽ കൊണ്ടുവരാൻ ആണ് ശ്രമിക്കുന്നത്. ഇത് വിമാന സർവീസുകളെയും കാര്യമായി ബാധിക്കും ഒരു മത്സരം ഉടലെടുക്കുകയുമില്ല.

എന്നാൽ മറ്റ് 5 വിമാനത്താവളങ്ങൾ കൂടിയുള്ള അദാനി, അവിടേക്ക് കൂടി ആഭ്യന്തര സർവ്വീസുകൾ ആരംഭിച്ചാൽ അത് ഇന്ത്യയിലെ എല്ലാ ഭാഗത്തേയ്ക്കുമുള്ള കണക്റ്റിവിറ്റി തിരുവനന്തപുരത്ത് നിന്നും ലഭിക്കുന്നതിന് കാരണമാകും. മാത്രമല്ല സർക്കാർ ഏറ്റെടുത്താലും ഇതിന്റെ ഓഹരി കേരളത്തിലെ പ്രമുഖ വ്യവസായികൾ തന്നെ സ്വന്തമാക്കും. അത് അദാനിക്ക് പകരം മറ്റൊരാൾ എന്നതിനപ്പുറം മാറ്റം ഒന്നും സംഭവിക്കുന്നില്ല.

കേന്ദ്രത്തിന്റെ പല പദ്ധതികളിലും തിരുവനന്തപുരവും സ്ഥാനം പിടിക്കും. എന്നാൽ അതിനെല്ലാം തുരങ്കം വെക്കുന്ന നടപടിയാണ് എല്ലാം വിറ്റ് തുലക്കുന്നു എന്ന പ്രചാരണങ്ങളിലൂടെ രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നത്. ഇന്ത്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് 25 വർഷം പുറകിലാണ് കേരളം സഞ്ചരിക്കുന്നത്. ഇന്ന് രാഷ്ട്രീയ പാർട്ടികൾ എതിർക്കുന്നത്, പതിനഞ്ചോ ഇരുപതോ വർഷങ്ങൾക്ക് ശേഷം എതിർത്തവർ തന്നെ അത് നടപ്പിലാക്കാൻ ശ്രമിക്കുന്നതാണ് കേരളം എക്കാലവും കണ്ടിട്ടുള്ളത്.

കേരളത്തിന്റെ ഈ വാശി നല്ലതിനാണോ ? Is the Kerala Govt act good for development ?

വികസനപ്രവർത്തനങ്ങളുടെ കാര്യത്തിൽ കേരളം കേന്ദ്രത്തെ വെല്ലുവിളിക്കുന്നത്, പുതിയ പദ്ധതികൾ ലഭിക്കുന്നതിന് തടസമാകും. യു.പി.എ. ഭരണകാലത്ത് കേരളത്തിൽ നിന്നും നിരവധി മന്ത്രിമാർ ഉണ്ടായിരുന്നു എങ്കിലും തമിഴ്‌നാട് ഉൾപ്പെടെയുള്ള പ്രാദേശിക പാർട്ടികളുടെ സമ്മർദത്തിൽ നമുക്ക് ലഭിക്കേണ്ട പല പദ്ധതികളും ഇവിടെ എത്തിയില്ല. ഇപ്പോഴും അത് തുടരുകയാണ്.

സ്വകാര്യവത്കരണത്തെ എതിർക്കുന്ന സർക്കാർ മംഗളുരു എയർപോർട്ട് ലേലത്തിൽ പങ്കെടുക്കുകയും ചെയ്തു. അതുപോലെ കണ്ണൂർ വിമാനത്താവളം സ്വകാര്യ വിമാനത്താവളം എന്നവകാശപ്പെട്ട് സി.എ.ജി. ഓഡിറ്റ് തടയുകയും ചെയ്യുന്നു.

Trivandrum International Airport, People are ready to welcome Adani

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -