HomeNewsKeralaതിരുവനന്തപുരം മെഡിക്കൽ കോളേജിലെ 20 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് | Trivandrum Medical College 20 Health...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 20 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് | Trivandrum Medical College 20 Health Workers Tested Positive



Trivandrum Medical College 20 Health Workers Tested Positive / തിരുവനന്തപുരം മെഡിക്കൽ കോളജിലെ എട്ട് ഡോക്ടർമാർക്കടക്കം 20 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് നാൽപത് ഡോക്ടർമാർ അടക്കം 150 ഓളം പേർ നിരീക്ഷണത്തിൽ പോയി. ജനറൽ വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്ന അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചു.

ഓർത്തോ, സർജറി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ 20 പേർക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് സ്ഥിരീകരിച്ചത്.

Also Read / എന്താണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്റ് സെൻറർ ? ഇതിന്റെ പ്രയോജനം എന്താണ് ?



കോവിഡ് വ്യാപനം മെഡിക്കൽ കോളേജ് ആശുപത്രിയിലും രൂക്ഷമായതോടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരും നഴ്‌സുമാരും രംഗത്തെത്തിയിരുന്നു. എന്നാൽ ഇതുവരെ തീരുമാനം ഒന്നും ഉണ്ടായില്ല.

Trivandrum Medical College 20 Health Workers Tested Positive. Health workers coronavirus tested positive in trivandrum mediacal college. As many as 150 health workers, including 40 doctors, went to quarantine. 5 people who were being treated in the general ward where coronavirus tested positive as well.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -