HomeNewsKeralaകെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം



മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ വച്ചായിരുന്നു അപകടം. പൂക്കോട്ടുംപാടം ചുള്ളിയോട് നസ്റിൻ ബാബു-മുഹ്സിന ദമ്പതികളുടെ മകൻ മുഹമ്മദ് അസ്ലം ആണ് മരിച്ചത്.

മുതിർന്നവര്‍ സംസാരിച്ചു കൊണ്ടിരിക്കെ വീട്ടിലെ മറ്റുകുട്ടികൾക്കൊപ്പം സിറ്റൗട്ടിൽ കളിക്കുകയായിരുന്നു അസ്ലം. ഇതിനിടെ കൈവരിയിലെ കമ്പികൾക്കിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഉടൻ തന്നെ നിലമ്പൂർ ജില്ല ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു.

കെട്ടിടത്തിന്‍റെ മുകൾ നിലയിലെ തുറന്ന സ്ഥലങ്ങളിൽ കുട്ടികൾ കളിക്കുമ്പോൾ അതീവ ശ്രദ്ധ വേണമെന്നാണ് പൊലീസ് പറയുന്നത്. കൈവരികള്‍ പഴുതുകൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾക്ക് കയറാൻ പറ്റാത്ത ഉയരത്തിലുള്ള തിണ്ണ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും പൊലീസ് വ്യക്തമാക്കുന്നു.



News Summary: Two-year-old died after falls from top of the building

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -