HomeNewsKeralaഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; വേനൽക്കാലത്തെ ഏറ്റവും ഉയർന്ന തോതിൽ

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; വേനൽക്കാലത്തെ ഏറ്റവും ഉയർന്ന തോതിൽ

idukki dam water level rising high


പൈനാവ്: കാലവർഷം എത്തുന്നതിന് മുൻപേ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ഇനിയും ഉയർന്നാൽ ഇത്തവണയും മഴക്കാലത്ത് ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കും.

Also Read | മഹാരാഷ്ട്രയിൽ 1000 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ 43 ശതമാനം വെള്ളം ഉണ്ട്. പ്രളയം ഉണ്ടായ 2018ല്‍ ഈ സമയത്ത് 35 ശതമാനം വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. 2019 ജൂണിൽ 19 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്. 2018ല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കെഎസ്ഇബി അണക്കെട്ടുകളില്‍ ഈ കാലയളവിൽ 33 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോൾ 36 ശതമാനമായി ഉയർന്നു.



Also Read | സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചു. പുതുക്കിയ മദ്യ വിലവിവര പട്ടിക പുറത്ത് വിട്ട് ബിവറേജസ്

മൂലമറ്റം പവർ ഹൌസിലെ വൈദ്യുതി ഉല്‍പാദനത്തില്‍ കുറവുണ്ടായതും വേനല്‍മഴ കനത്തതും ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കാന്‍ കാരണമാണ്. 130 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആറു ജനറേറ്ററുകളില്‍ മൂന്ന് എണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമം. ആറ് ജനറേറ്ററുകള്‍ പൂര്‍ണ തോതില്‍ ഉല്‍പാദിപ്പിക്കേണ്ടത് 18.72 ദശലക്ഷം യുണിറ്റ് വൈദ്യുതിയാണ്. ഇപ്പോള്‍ ഉല്‍പാദനം 8.46 ദശലക്ഷം യൂണിറ്റ് മാത്രമാണ്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -