HomeNewsWorldഗൽവാനിൽ നിന്നും ഇന്ത്യൻ സൈനികരെ കാണാതായില്ല എന്ന വാദം പൊളിയുന്നു. ചൈന പിടിച്ചുകൊണ്ടു പോയ...

ഗൽവാനിൽ നിന്നും ഇന്ത്യൻ സൈനികരെ കാണാതായില്ല എന്ന വാദം പൊളിയുന്നു. ചൈന പിടിച്ചുകൊണ്ടു പോയ…



ന്യൂഡൽഹി: ചൈന പിടിച്ചുകൊണ്ടുപോയ 10 ഇന്ത്യൻ സൈനികരെ വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ചൈന വിട്ടയച്ചതായി റിപ്പോർട്ടുകൾ. ഒരു ലഫ്. കേണലും മൂന്ന് മേജർമാരും അടക്കം 10 സൈനികരെയാണു ഗൽവാനിൽ നിന്ന് ചൈന പിടികൂടിയത്.

ഇന്ത്യയുടെ ഒരു സൈനികനും കാണാതായിട്ടില്ല എന്നായിരുന്നു സൈന്യവും കേന്ദ്ര വിദേശകാര്യ സഹമന്ത്രി എസ്.ജയശങ്കറും ഇന്നലെ വരെ പറഞ്ഞിരുന്നത്. ഇന്ത്യയുടെ 10 സൈനികർ ചൈനയുടെ പിടിയിലുണ്ടെന്ന പ്രചാരണം കരസേന തള്ളിയിരുന്നു. ആരെയും കാണാതായിട്ടില്ലെന്നാണു വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്.

ചൈനീസ് ആക്രമണത്തിൽ 76 ഇന്ത്യൻ സൈനികർക്കു പരുക്കേറ്റിരുന്നു. ഇവർ ലേയിലുള്ള സേനാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ, ഇന്ത്യ– ചൈന അതിർത്തിയിൽ സേനാ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ചൈന കടന്നുകയറിയ സ്ഥലത്തുനിന്നു പൂർണമായി പിന്മാറാതെ, ഇന്ത്യൻ ഭാഗത്തെ സേനാ സന്നാഹം പിൻവലിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -