HomeNewsWorldമഹാമാരിക്ക് പിന്നാലെ മഹാപ്രളയം ദുരിതത്തിലായി ബംഗ്ലാദേശ് | Flood in Bangladesh worsen 30 million...

മഹാമാരിക്ക് പിന്നാലെ മഹാപ്രളയം ദുരിതത്തിലായി ബംഗ്ലാദേശ് | Flood in Bangladesh worsen 30 million lives



Flood in Bangladesh worsen 30 million lives / 30 ലക്ഷത്തിലധികം ജനങ്ങളെ ബാധിച്ച, 81 പേരുടെ ജീവനെടുത്ത ബംഗ്ലാദേശ് പ്രളയം 1988ന് ശേഷമുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണെന്ന് ഐക്യരാഷ്ട്രസഭ. പ്രളയബാധിത പ്രദേശങ്ങളിൽ നിന്നും ഏകദേശം 50,000 ആളുകളാണ് സർക്കാർ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചത്.

ദുരിതബാധിതർക്ക് വേണ്ടി ഭക്ഷണം, കുടിവെള്ളം, അവശ്യസാധനങ്ങളുടെ കിറ്റുകൾ, അഭയ കേന്ദ്രങ്ങൾ എന്നിവ തയ്യാറാക്കി എത്തിക്കുന്നതിന് സർക്കാരിന് ആവശ്യമായ എല്ലാ സഹായങ്ങളും യു.എൻ നൽകിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ വക്താവ് സ്റ്റീഫൻ ദുജാറിക് അറിയിച്ചു.

Also Read / കൊറോണവൈറസ് വ്യാപനം രൂക്ഷം ബംഗാളിൽ ലോക്ക് ഡൗൺ | Coronavirus West Bengal



അപകടത്തിലായ കുടുംബങ്ങൾക്ക് വേണ്ടി 5.2 ദശലക്ഷം യുഎസ് ഡോളർ സഹായം ഏജൻസികൾ വഴി കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയത്തിനോടൊപ്പം കൊവിഡ് മഹമാരിയെയും ആംഫൺ ചുഴലിക്കാറ്റിന്‍റെ പ്രത്യാഘാതങ്ങളെയും അതിജീവിക്കുകയെന്നത് ബംഗ്ലാദേശിന് ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗാൾ ഉൾക്കടലിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് മെയ് മാസത്തിൽ ബംഗ്ലാദേശിൽ ആഞ്ഞടിച്ച ആംഫൺ. അതേസമയം 1988ലെ വെള്ളപ്പൊക്കത്തിൽ 500ഓളം പേർക്ക് ജീവൻ നഷ്ടമാവുകയും 25 ദശലക്ഷത്തിലധികം ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തുവെന്ന് യുഎൻ രേഖകൾ പറയുന്നു.

Flood in Bangladesh worsen 30 million lives. More than 6.8 million people have been affected by severe floods in India, mainly in the northern states of Assam, West Bengal, Bihar and Meghalaya bordering Bangladesh.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -