HomeNewsWorldഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം 5 ചൈനീസ് സൈനികർ മരിച്ചതായി റിപ്പോർട്ട്. എന്നാൽ...

ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം 5 ചൈനീസ് സൈനികർ മരിച്ചതായി റിപ്പോർട്ട്. എന്നാൽ…



New Delhi: ഇന്ത്യന്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍  5 ചൈനീസ്  സൈനികര്‍ മരിച്ചതായും  കൂടാതെ  11 സൈനികര്‍ക്ക്  പരിക്കേറ്റതായും Global Times റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഈ വാര്‍ത്ത ചൈന ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.  ചൈനയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമാണ്‌ Global Times. 

അതിര്‍ത്തിയില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിടെ ഗാല്‍വന്‍ വാനിയില്‍  ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.



Also Read > 1975 ന് ശേഷം ആദ്യമായി ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിൽ 3 സൈനികർ കൊല്ലപ്പെട്ടു

സംഘര്‍ഷത്തില്‍  ഒരു ഇന്ത്യന്‍ കമാന്‍ഡി൦ഗ്  ഓഫീസര്‍ക്കും രണ്ട് സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.  ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 1975നു ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്. അതേസമയം, സംഘര്‍ഷം നടന്ന മേഖലയില്‍ രണ്ടു രാജ്യങ്ങളുടെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -