HomeNewsWorldഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ മരിച്ചുവെന്ന് റിപ്പോർട്ട്; മരിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയ.

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ മരിച്ചുവെന്ന് റിപ്പോർട്ട്; മരിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയ.

kim jong un news
Image credits/ Washingtonpost/ satellite image provided by Maxar Technologies shows the Leadership Railway Station in Wonsan, North Korea. (AP)


ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ കഴിഞ്ഞ കുറെ ദിവസമായി തീവ്രപരിചരണത്തിൽ ആണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ മരിച്ചുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ അതിനെ നിഷേധിച്ചുകൊണ്ട് അമേരിക്കയും ദക്ഷിണ കൊറിയയും രംഗത്തെത്തി.

കിം ജോംഗ് ഉൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും, വോൺസാനിലെ തീരദേശ റിസോർട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ട്രെയിൻ സഞ്ചരിച്ചതായി ഉപഗ്രഹദൃശ്യങ്ങൾ കാണിക്കുന്നുണ്ടെന്ന് വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.



എന്നാൽ ട്രെയിനിന്റെ സാന്നിധ്യം അദ്ദേഹം ജീവിച്ചിരിക്കുന്നു എന്നതിന് തെളിവല്ലെന്നും, എന്നാൽ രാജ്യത്തിന്റെ കിഴക്കൻ തീരത്ത് താമസിക്കുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ ഏപ്രിൽ 12 ന് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയ്ക്ക് വിധേയനായതായും, തുടർന്ന് ഏപ്രിൽ 15 ന് അദ്ദേഹത്തിന്റെ മുത്തച്ഛന്റെ ജന്മദിനാഘോഷത്തിന് കാണാതായതോടെയാണ് മരിച്ചുവെന്ന അഭ്യൂഹങ്ങളും ഗുരുതരാവസ്ഥയിൽ ആണെന്നും ഉള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.

എന്നാൽ കിം ജോംഗ് ഉന്നിന് ഇപ്പോഴും എന്ത് സംഭവിച്ചു എന്ന വാർത്ത ഉത്തരകൊറിയയിൽ നിന്നും വന്നിട്ടില്ല.കിം ജോങ് ഉന്നിന്റെ ആരോഗ്യം ഉത്തരകൊറിയയുടെ സൂഷ്മമായ രഹസ്യങ്ങളിൽ ഒന്നാണെന്നും, അദ്ദേഹത്തിന്റെ മരണത്തിന് ഒരു തെളിവും ഇല്ല എന്ന് ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയുന്നു.

Read more news

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -