HomeNewsWorldപവിഴപ്പുറ്റിൽ ഇടിച്ച് 4000 ടൺ ഇന്ധനവുമായി സഞ്ചരിച്ച കപ്പൽ രണ്ടായി പിളർന്നു

പവിഴപ്പുറ്റിൽ ഇടിച്ച് 4000 ടൺ ഇന്ധനവുമായി സഞ്ചരിച്ച കപ്പൽ രണ്ടായി പിളർന്നുഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാജ്യമായ മൗറീഷ്യസിന്റെ തീരത്ത് പവിഴപ്പുറ്റിലിടിച്ച എണ്ണക്കപ്പൽ രണ്ടായി പിളർന്നു. ജപ്പാന്റെ ഉടമസ്ഥതയിലുള്ള എംവി വകാഷിയോ കപ്പലാണു തകർന്നത്. പാരിസ്ഥിതിക സംരക്ഷിത പ്രദേശത്ത് ടൺ കണക്കിന് ക്രൂഡ് ഓയിൽ പടരുന്നതു വൻ ദുരന്തത്തിലേക്കു നയിക്കുമെന്നാണ് ആശങ്ക.

ചൈനയിൽനിന്ന് ബ്രസീലിലേക്കുള്ള യാത്രയ്ക്കിടെ ജൂലൈ 25ന് ആണ് കപ്പൽ പവിഴപ്പുറ്റിൽ ഇടിച്ചത്. തിരമാലകളുടെ തുടർച്ചയായ അടിയേറ്റ് കപ്പലിന്റെ പള്ളയിലെ പൊട്ടൽ വലുതാവുകയും കഴിഞ്ഞദിവസം രണ്ടായി പിളരുകയുമായിരുന്നു. ഓഗസ്റ്റ് 6 മുതൽ ആയിരം ടണ്ണിലേറെ എണ്ണയാണ് കടലിലേക്ക് ഒഴുകിച്ചേർന്നത്.

4,000 ടൺ ഇന്ധനമാണ് കപ്പലിൽ ഉണ്ടായിരുന്നത്, അതിൽ 1,000 ടണ്ണിലധികം ഇതിനോടകം വെള്ളത്തിലേക്ക് ഒഴുകിപ്പോയി, കടലിലേക്ക് ഒഴുകിപ്പോയ ഇന്ധനം പവിഴപ്പുറ്റുകൾ, സംരക്ഷിത തടാകങ്ങൾ, കടൽത്തീരങ്ങൾ എന്നിവ നശിക്കുന്നതിന് കാരണമാകുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.oil-ship-splits-in-two

കപ്പലിൽ ശേഷിക്കുന്ന 3000 ടൺ എണ്ണ പമ്പ് ചെയ്തെടുക്കാനുള്ള കഠിനശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. എണ്ണപ്പാളി പവിഴപ്പുറ്റുകളുടെ നാശത്തിനു വഴിവയ്ക്കുമെന്നു പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകി. മത്സ്യ സമ്പത്തിനെയും ബാധിക്കും.

കഴിഞ്ഞയാഴ്ച മൗറീഷ്യസിൽ‌ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ടൂറിസത്തിൽനിന്നുള്ള വരുമാനം പ്രധാനമായ മൗറീഷ്യനെ സംബന്ധിച്ചിടത്തോളം ദശാബ്ദങ്ങൾ നീളുന്ന ദുരന്തമാണു കടലിൽ കാത്തിരിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു. പ്രശ്നത്തിന്റെ വ്യാപ്തി ഇപ്പോഴും പൂർണമായി പഠിച്ചെടുക്കാനായിട്ടില്ല.

എണ്ണച്ചോർച്ചയിലെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനു മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും മൗറീഷ്യസിലേക്ക് അയയ്ക്കുമെന്നു ജാപ്പനീസ് പരിസ്ഥിതി മന്ത്രി ഷിൻജിറോ കൊയിസുമി പറഞ്ഞു.

അപകടമുണ്ടായി ഇത്ര ദിവസത്തിനുശേഷവും കപ്പലിലെ എണ്ണ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെന്നു മൗറീഷ്യസ് സർക്കാരിനെതിരെ വിമർശനമുയർന്നു. മോശം കാലാവസ്ഥയാണു രക്ഷാപ്രവർത്തനം വൈകിപ്പിച്ചതെന്നാണു പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നൗത്ത് പറയുന്നത്.

ഇന്ത്യൻ വ്യോമസേനയുടെ (ഐ‌എ‌എഫ്) ഒരു വിമാനത്തിൽ 30 ടണ്ണിലധികം സാങ്കേതിക ഉപകരണങ്ങളും വസ്തുക്കളും ദ്വീപ് രാജ്യത്തേക്ക് അയച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ജപ്പാനും ഫ്രാന്‍സും എണ്ണനീക്കത്തിന് മൗറീഷ്യസിനെ സഹായിക്കുന്നുണ്ട്.

Mauritius oil ship split in two. Ship leaking tonnes of oil off Mauritius splits apart

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -